ഏഷ്യൻ കപ്പ്​: തായ്​ലൻഡിനും ജോർഡനും ജയം

ദുബൈ: എഷ്യൻ കപ്പ്​ ഫുട്​ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി ജോർഡൻ നോക്കൗട്ട്​ റൗണ്ടുറപ്പിച്ചു. ഗ്രൂപ്​ ബിയിൽ സിറി​യയെ 2-0ത്തിനാണ്​ ജോർഡൻ തോൽപിച്ചത്​. ആദ്യ കളിയിൽ കരുത്തരായ ആസ്​ട്രേലിയയെ ​അട്ടിമറിച്ചിരുന്ന ജോർഡന്​ രണ ്ട്​ കളികളിൽ ആറ്​ പോയൻറായി.

ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്​ എയിൽ തായ്​ലൻഡ്​ ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത ്തിൽ ഇന്ത്യയോട്​ തകർന്നിരുന്ന തായ്​ലൻഡ്​ രണ്ടാംകളിയിൽ ബഹ്​റൈനെ 1-0ത്തിന്​ കീഴടക്കുകയായിരുന്നു. ഇതോടെ തായ്​ ലൻഡിനും ഇന്ത്യക്കൊപ്പം മൂന്ന്​ പോയൻറായെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം ഇന്ത്യക്കാണ്​. ആദ്യ കളിയിൽ യു.എ.ഇയോട്​ സമനിലയിൽ കുടുങ്ങിയിരുന്ന ബഹ്​റൈന്​ ഒരു പോയൻറാണുള്ളത്​.

ഗോൾരഹിതമായ ആദ്യപകുതി​ക്കുശേഷം 58ാം മിനിറ്റിൽ ചനാതിപ്​ സോങ്​ക്രാസിൻ ആണ്​ തായ്​ലൻഡി​​െൻറ വിജയഗോൾ നേടിയത്​. ബഹ്​റൈനായിരുന്നു മത്സരത്തിൽ വ്യക്​തമായ മുൻതൂക്കമെങ്കിലും സ്​കോറിങ്ങിലെ പാളിച്ച വിനയായി.

ആദ്യ പകുതിയിൽ രണ്ട്​ ഗോളുകൾക്കായിരുന്നു സിറിയക്കെതിരെ ജോർഡ​​െൻറ വിജയം. മൂസ അൽ തമ്മാരിയും (26) താരീഖ്​ ഖത്താബും (43) ആണ്​ സ്​കോർ ചെയ്​തത്​. സിറിയക്ക്​ രണ്ട്​ കളികളിൽ ഒരു പോയൻറാണുള്ളത്​.


Tags:    
News Summary - afc asian cup football-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.