അബൂദബി: ദൗർഭാഗ്യം വല കെട്ടിനിന്ന പോസ്റ്റിന് മുന്നിൽ ഇന്ത്യ വിജയം ഏകപക്ഷീയമായ രണ്ട് ഗോളിന് യു.എ.ഇക്ക് അടിയ റവെച്ചു. ആദ്യ പകുതിയിൽ മൂന്ന് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ഇന്ത്യ രണ്ടാം പകുതിയിലും പിഴവുകൾ ആവർത്തിച്ചതേ ാടെ ഏഷ്യൻ കപ്പിെൻറ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം കളിയിൽ തോൽവി ഏറ്റുവാങ്ങി. ജയത്തോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാ നം ഇന്ത്യയിൽ നിന്ന് യു.എ.ഇ. പിടിച്ചെടുത്തു. നാല് പോയൻറാണ് ആതിഥേയർക്ക്. ഇന്ത്യക്കും തായ്ലൻഡിനും മൂന്ന് പ ോയൻറ് വീതമാണെങ്കിലും ഗോൾശരാശരിയുടെ നേരിയ മുൻതൂക്കത്തിൽ ഇന്ത്യയാണ് രണ്ടാമത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ തിങ്കളാഴ്ച രാത്രി 9.30ന് ഇന്ത്യ ബഹ്റൈനെയും യു.എ.ഇ തായ്ലൻഡിനെയും നേരിടും.
അബൂദബിയിലെ അൽസായിദ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഖൽഫാൻ മുബാറകും ഇടവേളക്കുശേഷം അലി മബ്ഖൂത്തും (88) ആണ് യു.എ.ഇയുടെ ഗോളുകൾ നേടിയത്. ബോൾ പൊസഷനിൽ (66-34) പിന്നിലായിരുന്നുവെങ്കിലും അവസരങ്ങൾ തുറന്നെടുക്കുന്നതിൽ എതിരാളികൾക്കൊപ്പംനിന്ന ഇന്ത്യയുടെ ഗോൾശ്രമങ്ങൾ രണ്ട് തവണയാണ് ബാറിൽ തട്ടി ഗതിമാറിയത്. ആദ്യപകുതിയിൽ ഉദാന്തയുടെ ഷോട്ടും രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ജെജെ ലാൽപെക്ലുവയും തൊടുത്ത ഷോട്ടുകളാണ് ബാറിലിടിച്ച് മടങ്ങിയത്. കൂടാതെ മലയാളി താരം ആഷിഖ് കുരുണിയെൻറയും സുനിൽ ഛേത്രിയുടെയും ശ്രമങ്ങൾ എതിർ ഗോളി തടയുകയും ചെയ്തു. ഇരുടീമുകളും ഒമ്പത് തവണ വീതമാണ് ഗോളിലേക്ക് ഷോട്ടുതിർത്തത്. അതിൽ പോസ്റ്റിന് നേരെ വന്ന യു.എ.ഇയുടെ രണ്ട് ശ്രമങ്ങളും ഗോളായപ്പോൾ ഇന്ത്യക്ക് പിഴച്ചു.
നേരത്തേ ഗ്രൂപ്പിൽ തായ്ലൻഡ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തകർന്നിരുന്ന തായ്ലൻഡ് രണ്ടാംകളിയിൽ ബഹ്റൈനെ 1-0ത്തിന് കീഴടക്കുകയായിരുന്നു. ആദ്യ കളിയിൽ യു.എ.ഇയോട് സമനിലയിൽ കുടുങ്ങിയിരുന്ന ബഹ്റൈന് ഒരു പോയൻറാണുള്ളത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 58ാം മിനിറ്റിൽ ചനാതിപ് സോങ്ക്രാസിൻ ആണ് തായ്ലൻഡിെൻറ വിജയഗോൾ നേടിയത്. ബഹ്റൈനായിരുന്നു മത്സരത്തിൽ വ്യക്തമായ മുൻതൂക്കമെങ്കിലും സ്കോറിങ്ങിലെ പാളിച്ച വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.