അൽെഎൻ: വടക്കൻ കൊറിയൻ വലയിൽ ഗോൾ ആറാട്ടുമായി 2022 ലോകകപ്പിെൻറ ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പ് പ്രീക്വാർട്ടറി ൽ. ഗ്രൂപ് ഇയിലെ മത്സരത്തിൽ മറുപടിയില്ലാത്ത ആറു ഗോളിനാണ് ഖത്തർ കൊറിയയെ തരിപ്പണമാക്കിയത്. ആദ്യ കളിയിൽ ലബനാ നെ തോൽപിച്ചവർ, അവസാന മത്സരത്തിെൻറ പരീക്ഷണത്തിന് കാത്തിരിക്കാതെതന്നെ പ്രീക്വാർട്ടറിൽ ടിക്കറ്റുറപ്പിച്ചു.
എതിരാളിയെ കാഴ്ചക്കാരാക്കി കളംപിടിച്ചവർ ഇരുപകുതിയിലും കൊറിയൻ വലക്കുമുന്നിൽ യന്ത്രത്തോക്കുകളായി. സുഡാൻ വംശജനായ അൽമോസ് അലിയായിരുന്നു പടനായകൻ. ഒമ്പതാം മിനിറ്റിൽ സ്കോറിങ് തുടങ്ങിയ അലി നാലു ഗോളടിച്ച് കൊറിയൻ അന്ത്യം സമ്പൂർണമാക്കി. വിങ്ങർ അക്രം അഫിഫിനൊപ്പം കളി നിയന്ത്രിച്ച അലി 11, 55, 60 മിനിറ്റുകളിൽകൂടി സ്കോർ ചെയ്ത് ടോപ്സ്കോറർ പട്ടികയിൽ മുന്നിലെത്തി.
ബൗലിം കൗകിയും (43) അബ്ദുൽ കരിം ഹസനും (68) ഒാരോ ഗോൾകൂടി നേടി ആറാട്ട് പൂർത്തിയാക്കി. ടൂർണമെൻറിൽ ഒരു ഗോൾപോലുമില്ലാത്ത കൊറിയക്കാരുടെ എല്ലാ സ്വപ്നങ്ങളും ഇതോടെ അവസാനിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി 2-0ത്തിന് ലബബാനെ വീഴ്ത്തി നേരേത്തതന്നെ പ്രീക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.