അബൂദബി: ഏഷ്യൻ ഫുട്ബാളിലെ കരുത്തരായ ജപ്പാന് ഒമാനെതിെര നിറം മങ്ങിയ ജയം. 27ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നേടിയ ഏകപക്ഷീയമായ ഏക ഗോളിൽ സാമുറായ് പട നോക്കൗട്ട് യോഗ്യത നേടി. ഒന്നാം പകുതി അവസാനിക്കാനിരിക്കെ അർഹിച്ച പെനാൽറ ്റി റഫറി നിഷേധിച്ചത് ഒമാെൻറ നിർഭാഗ്യവുമായി. അതേസമയം, ഗോൾകീപ്പർ ഫൈസ് റുശൈദിയുെട കൈകളാണ് ഗോളുകളിൽ മുങ്ങാതെ ഒമാനെ രക്ഷിച്ചത്.
ഒന്നാം പകുതിയിൽ മധ്യനിര താരം മിനാമിനോ തകൂമിയുടെ നേതൃത്വത്തിൽ ഒമാെൻറ ചുവപ്പൻ കോട്ടയിലേക്ക് ജപ്പാൻ തുടരെ ആക്രമണം നടത്തി. സാമുറായ് പടയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഒന്നാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡ് നേടേണ്ടതായിരുന്നു. ഡോൺ റിറ്റ്സുവിെൻറ പാസ് സ്വീകരിച്ച് ഹർഗുചി ജെങ്കി പോസ്റ്റിലേക്ക് തിരിച്ചുവിട്ട പന്ത് ബാറിൽ തട്ടി പുറത്തായി. വീണ്ടും പലതവണ അപകടം വിതച്ചെങ്കിലും ഗോളായില്ല. ജപ്പാൻ നടത്തിയ മുന്നേറ്റങ്ങൾക്ക് ഗോൾകീപ്പർ ൈഫസ് മതിൽ കെട്ടി. ഇതിനിടെ, ഒമാെൻറ തിരിച്ചടികൾക്കും മൈതാനം സാക്ഷ്യംവഹിച്ചു.
തുടരെ ആക്രമിച്ച ജപ്പാൻ 27ാം മിനിറ്റിൽ വിജയ ഗോൾ കണ്ടെത്തി. ഹർഗുചി ജെങ്കിയെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു കിക്ക്. ഹർഗുചി തന്നെയെടുത്ത പെനൽറ്റി കിക്ക് ഫായിസിനെ നിസ്സഹായനാക്കി വലയിൽ (1-0). ഒന്നാം പകുതി അവസാനിക്കാനിരിക്കെ സലാഹിെൻറ ഷോട്ട് ബോക്സിൽ നഗാേട്ടാമോ യോഗോ കൈകൊണ്ട് തടെഞ്ഞങ്കിലും റഫറിയുടെ കണ്ണിൽപെട്ടില്ല. പെനാൽറ്റിക്ക് വാദിച്ച ഒമാൻ താരങ്ങളെ നിരാശരാക്കി റഫറി കോർണർ കിക്ക് വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.