അൽെഎയ്ൻ: ഗോൾകീപ്പർ ഡാങ് വാൻ ലാമിനോട് വിയറ്റ്നാമുകാർ നന്ദിപറയണം. ഏഷ്യൻ കപ ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ജോർഡനെ ഷൂട്ടൗട്ടിൽ തോൽപിച്ച് വിയറ്റ്നാം അവസാ ന എട്ടിൽ ഇടംപിടിച്ചപ്പോൾ, മികച്ച സേവുകളുമായി താരമായത് ഗോളി ഡാങ് വാൻ ലാമാണ്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ അവസാനിച്ച മത്സരമാണ് അധിക സമയവും കടന്ന് ഷൂട്ടൗട്ട് വിധി നിർണയിച്ചത്. സൗദി-ജപ്പാൻ മത്സര വിജയികളായിരിക്കും ക്വാർട്ടറിൽ വിയറ്റ്നാമിെൻറ എതിരാളികൾ. ഏഷ്യൻ റാങ്കിങ്ങിൽ 17-18ഉം സ്ഥാനത്തിരിക്കുന്ന വിയറ്റ്നാം-ജോർഡൻ മത്സരം ഒപ്പത്തിനൊപ്പമായിരുന്നു.
ജോർഡെൻറ അറ്റാക്കിങ് ഫോർേമഷന്ച (4-3-3) പ്രതിരോധം കനപ്പിച്ചാണ് (5-2-3) വിയറ്റ്നാം കോച്ച് ടീമിനെ ഒരുക്കിയത്. പ്രതിരോധ കോട്ടയൊരുക്കിയെങ്കിലും വിയറ്റ്നാം ഗോളിയെ ജോർഡൻ സ്ട്രൈക്കർമാർ പല തവണ പരീക്ഷിച്ചു. നല്ല ഫോമിലായിരുന്ന ഡാങ് വാൻ ലാം പലപ്പോഴും വിയറ്റ്നാമിെൻറ വലകാത്തു. എന്നാൽ, 39ാം മിനിറ്റിലെ ഫ്രീകിക്ക് തടയാൻ ലാമിനായില്ല. ജോർഡൻ വിങ്ങർ ബാഹ അബ്ദുറഹിമാൻ എടുത്ത ഫ്രീകിക്ക് വലതുളച്ചതോടെ അറബ് സംഘം മുന്നിൽ. ഇതോടെ, ഉണർന്നു കളിച്ച വിയറ്റ്നാം പിഴവുകൾ തിരുത്തി കുതിച്ചു.
സമനില പിടിക്കുന്നത് രണ്ടാം പകുതിയുടെ ആദ്യത്തിലാണ് (51). വിങ് ബാക്ക്, ട്രോങ് ഹോങ്ങിെൻറ പാസിൽനിന്നും പ്രധാന സ്ട്രൈക്കർ കോങ് ഫുറോങ് േജാർഡാൻ വല കുലുക്കി. വിയറ്റ്നാമിെൻറ നാലു താരങ്ങൾ പിഴക്കാതെ ലക്ഷ്യം കണ്ടേപ്പാൾ, ജോർഡെൻറ ബാഹ ഫൈസലിനും അഹ്മദ് സെമീറിനും പിഴച്ചു. രണ്ടു ഷോട്ടുകൾ തടത്ത് വിയറ്റ്നാം ഗോളി ഡാങ് വാൻ ലാം ഹീറോ ആയി.രണ്ടാം പ്രീക്വാർട്ടറിൽ തായ്ലാൻഡിനെ 2-1ന് തോൽപിച്ച് ചൈന ക്വാർട്ടറിൽ കടന്നു. ആദ്യ ഗോളടിച്ചത് തായ് സംഘമാണെങ്കിലും രണ്ടാം പകുതിയിലായിരുന്നു ചൈനയുടെ വിജയഗോളുകൾ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.