അബൂദബി: ഏഷ്യൻ കപ്പിെൻറ ആവേശകരമായ പ്രീ ക്വാർട്ടറിൽ ഒമാനെതിരെ ഇറാന് രണ്ട് ഗോൾ ജയം. 58ാം സെക്കൻഡിൽ ലഭിച്ച പെന ാൽറ്റി പാഴാക്കിയതടക്കമുള്ള പിഴവുകൾക്ക് ഒമാന് തോൽവികൊണ്ട് വിലയൊടുക്കേണ്ടിവന്നു . മുഹ്സിൻ ഗസാനിയെ മാജിദ് ഹുസൈനി ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കെടുത്തത് ഒമാൻ നായകൻ അഹ്മദ് അൽ മഹ്രിജി. പോസ്റ്റിെൻറ വലതു മൂലയിേലക്കുള്ള കിക്ക് ഇറാൻ ഗോൾകീപ്പർ അലി റീസ ഗോളാകാതെ കാത്തു. 31ാം മിനിറ്റിൽ ഒമാൻ ഡിഫൻഡർ മുഹമ്മദ് അൽ മുസല്ലമിയുടെ പിഴവ് മുതലെടുത്താണ് ഇറാൻ ലീഡ് നേടിയത്. മിഡ് ഫീൽഡർ അലി റിസ ജഹാെൻറ ആദ്യ ഗോളോടെ ഇറാൻ വർധിതവീര്യം കാട്ടി.
39ാം മിനിറ്റിൽ ഇറാന് അനുകൂലമായ പെനൽറ്റി ലഭിച്ചു. മഹ്ദി തരീമിയെ സാദ് അൽ മുഖൈനി പിന്നിൽനിന്ന് ടാക്കിൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്ക് സൈദ് അഷ്കൻ വലയിലെത്തിച്ചു. സലാഹ് അൽ യഹ്യാഇക്ക് പകരം ഖാലിദ് അൽ ഹാജിരിയുമായാണ് ഇടവേളക്ക് ശേഷം ഒമാൻ ഇറങ്ങിയത്. രണ്ടാം പകുതിയിലും ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഒമാെൻറ ഒന്നുരണ്ട് മുന്നേറ്റങ്ങളൊഴികെയെല്ലാം എതിർ ബോക്സിലെത്തും മുമ്പ് മുനയൊടിഞ്ഞു. ഇറാനാകെട്ട മൂന്ന് സുവർണാവസരങ്ങൾ നെയ്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാതെ തുലച്ച് കളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.