ഷാർജ: സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ജപ്പാൻ ഏഷ്യൻ കപ്പ് ഫുട്ബ ാളിൽ ക്വാർട്ടർ ഫൈനലിലെത്തുന്ന നാലാമത്തെ ടീമായി. വിയറ്റ്നാം, ചൈന, ഇറാൻ ടീമുകൾ കഴിഞ ്ഞ ദിവസം അവസാന എട്ടിൽ ഇടമുറപ്പിച്ചിരുന്നു.
അൽ ഷാർജ സ്റ്റേഡിയത്തിൽ നടന്ന കളി യിൽ 20ാം മിനിറ്റിൽ ഡിഫൻഡർ തകെഹിറോ േതാമിയാസു ഹെഡറിലൂടെ നേടിയ ഗോളിലാണ് ജപ്പാൻ ജയം നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് സൗദിയായിരുന്നെങ്കിലും ഗോൾ കണ്ടെത്താനാവാതിരുന്നത് വിനയായി. 77 ശതമാനം സമയം പന്ത് കാൽവശം വെച്ച സൗദി 15 ഷോട്ടുകൾ പായിച്ചതിൽ ഒന്നുമാത്രമായിരുന്നു ലക്ഷ്യത്തിനുനേരെ പാഞ്ഞത്.
മറുവശത്ത് അഞ്ചിൽ രണ്ട് ഷോട്ടുകൾ ലക്ഷ്യത്തിന് നേരെ തൊടുത്ത ജപ്പാൻ അതിലൊന്ന് ഗോളാക്കുകയും ചെയ്തു. കോർണറിൽ സൗദി പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഉയർന്നുചാടിയ തോ മിയാസുവിെൻറ തലയിൽനിന്ന് പാഞ്ഞ പന്ത് ഗോളി മുഹമ്മദ് അൽഉവൈസിന് പിടികൊടുക്കാതെ വലയിലെത്തുകയായിരുന്നു. തുടർച്ചയായ എട്ടാം തവണയാണ് ജപ്പാൻ ഏഷ്യൻ കപ്പ് ക്വാർട്ടറിലെത്തുന്നത്. വിയറ്റ്നാമാണ് അവസാന എട്ടു പോരാട്ടത്തിൽ ജപ്പാെൻറ എതിരാളികൾ.
കഴിഞ്ഞ ദിവസം തായ്ലൻഡിനെ 2-1ന് തോൽപിച്ചാണ് ചൈന ക്വാർട്ടറിൽ കടന്നത്. ഒമാനെ 2-0ത്തിന് പരാജയപ്പെടുത്തി ഇറാനും മുന്നേറി. സുപചായ് ജായ് ദെദിലൂടെ (31) തായ്ലൻഡ് മുന്നിൽ കടന്നെങ്കിലും സിയോ ഷി (67), ഗാവോ ലിൻ (71) എന്നിവരിലൂടെ ചൈന ജയം പിടിക്കുകയായിരുന്നു. ഒമാനെതിരെ ആദ്യ പകുതിയിലെ രണ്ടു ഗോളുകളാണ് ഇറാനെ കാത്തത്. അലി റാസ ജഹ്ൻബഗാഷ് (32), അഷ്കൻ ദെജെഗാഹ് (41, പെനാൽറ്റി) എന്നിവരാണ് ഇറാെൻറ സ്കോറർമാർ. ക്വാർട്ടറിൽ ചൈനയാണ് ഇറാെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.