അൽെഎൻ: ഏഷ്യയിലെ ഒന്നാം റാങ്കുകാരായ ഇറാനെ 3-0ത്തിന് തരിപ്പണമാക്കി ജപ്പാൻ ഏഷ്യൻ കപ്പ് ഫൈനലിൽ. രണ്ടു ഗോളുമായി മിന്നിച്ച യൂയ ഒസാേകായുടെ പ്രകടനത്തിലാണ് ഇറാനെ ജപ്പാൻ മറികടന്നത്. ചൊവ്വാഴ്ച നടക്കുന്ന യു.എ.ഇ-ഖത്തർ പോരാട ്ടത്തിലെ വിജയികൾ ഫൈനലിൽ ജപ്പാനെ നേരിടും. വെള്ളിയാഴ്ചയാണ് ഫൈനൽ.
അഞ്ചാം ഏഷ്യൻ കിരീടത്തിലേക്ക് ചുവടുറപ്പിക്കാനിറങ്ങിയ ജപ്പാൻ, ഇറാനെതിരെ നിറഞ്ഞു കളിച്ചു. ആകാരത്തിൽ കരുത്തരായ ഇറാനിയൻ താരങ്ങൾ ജപ്പാനെതിരെ പലപ്പോഴായി പരുക്കൻ കളികളാണ് പുറത്തെടുത്തത്. എന്നാൽ, ടെക്നിക്കൽ ഗെയിമിലൂടെ കളംവാണ ജപ്പാൻ ക്ഷമ കൈവിട്ടില്ല. ആദ്യ പകുതി ഇരു ഗോൾമുഖത്തേക്കും മികച്ച നീക്കങ്ങൾ എത്തിയെങ്കിലും വലകുലുങ്ങിയില്ല.
എന്നാൽ, രണ്ടാം പകുതി തന്ത്രം മാറ്റിപ്പിടിച്ച ജപ്പാൻ ഇറാൻ വലയിലേക്ക് മൂന്നു തവണ നിറയൊഴിച്ചു. 56ാം മിനിറ്റിൽ യൂയ ഒസാേകായിലൂടെ ഗോൾവേട്ട തുടങ്ങിയ ജപ്പാന്, വാറിെൻറ സഹായത്തിൽ പെനാൽറ്റിയും (67) ലഭിച്ചതോടെ കളി വരുതിയിലായി. ഒസാകോ തന്നെയാണ് ഗോൾ നേടിയത്. ഒടുവിൽ ഇഞ്ചുറി സമയം മൂന്നാം ഗോളും വഴങ്ങിയതോടെ (ജെൻകി ഹരാഗുചി-92) ഇറാൻ തോൽവി ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.