അബൂദബി: ഏഷ്യൻ ഫുട്ബാൾ രാജാക്കന്മാരെ തീരുമാനിക്കാനുള്ള കിരീടപ്പോരാട്ടം വെള്ളിയാഴ്ച. ടൂർണമെൻറിൽ ഒരു കളിയും തോൽക്കാതെ മുന്നേറിയ രണ്ടു ടീമുകൾ നേർക്കുനേർ വരുേമ്പാൾ അബൂദബി സായിദ് സ്പോർട്സ് സിറ്റിയിലെ പുൽമൈതാനത്തിന് തീപിടിക്കും. ആറു കളികളിൽ സ്വന്തം വലയനക്കാതെ 16 ഗോൾ സമ്പാദ്യവുമായാണ് ഖത്തർ എത്തുന്നത്. മൂന്നു ഗോൾ വഴങ്ങി 11 ഗോൾനേട്ടത്തിലാണ് ജപ്പാൻ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
ഏറ്റവും കൂടുതൽ ഏഷ്യൻ കപ്പുകൾ സ്വന്തമായുള്ള ജപ്പാൻ അവയുടെ എണ്ണം അഞ്ചാക്കി ഉയർത്തുമോ അതോ ഖത്തർ കന്നിക്കീരീടം കരസ്ഥമാക്കുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. ഫൈനലിലെത്തിയിട്ട് കപ്പുയർത്താതെ ജപ്പാൻ മൈതാനം വിട്ടിട്ടില്ല. ആ ചരിത്രം തിരുത്തപ്പെട്ടാൽ അത് ഖത്തർ ഫുട്ബാളിെൻറ വീരചരിതമാകും. ഏഷ്യൻ കപ്പിൽ നാലു തവണ മുഖാമുഖം വന്നിട്ടുണ്ട് ഇരുടീമുകളും. ഇതിൽ ഒാരോ മത്സരങ്ങൾ ഖത്തറും ജപ്പാനും ജയിച്ചു. രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. യു.എ.ഇക്കെതിരായ സെമിഫൈനലിൽ പുറത്തിരുന്ന ക്വാർട്ടർ ഫൈനൽ ഹീറോ അബ്ദുൽ അസീസ് ഹാതിമിെൻറയും പ്രതിരോധ നിരയിൽ മികച്ച കളി കാഴ്ചവെക്കുന്ന ബസ്സാം അൽറാവിയുടെയും തിരിച്ചുവരവ് ഖത്തറിന് കൂടുതൽ ആത്മവിശ്വാസം നൽകും.
ഖത്തറിെൻറ അൽമോയസ് അലിയുടെയും ജപ്പാെൻറ യൂയ ഒസാകോയുടെയും മാന്ത്രിക പ്രകടനങ്ങൾക്കാണ് കളിയാരാധകർ കാത്തിരിക്കുന്നത്. എട്ടു ഗോളുകൾ സ്വന്തം പേരിലെഴുതി ടൂർണമെൻറിൽ കൂടുതൽ തവണ വലകുലുക്കുന്ന കളിക്കാരനെന്ന റെക്കോഡ് മുൻ ഇറാൻ താരം അലി ദായിക്കൊപ്പം പങ്കിടുന്നുണ്ട് അൽമോയസ്. ഫൈനലിലെ ഒരു ഗോൾ റെക്കോഡ് ഖത്തറിെൻറ സ്റ്റാർ സ്ട്രൈക്കറിന് സ്വന്തമാക്കി മാറ്റും. ഫൈനലിൽ അത്ഭുതം സംഭവിച്ചില്ലെങ്കിൽ അൽമോയസ് തന്നെയാകും ടോപ് സ്കോറർ. എട്ടു ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും 20 സുവർണാവസരങ്ങൾ ഒരുക്കുകയും ചെയ്ത അക്റം അഫീഫും ഖത്തർനിരയിലെ ശ്രദ്ധാകേന്ദ്രമാകും. ഇറാനെതിരായ സെമിഫൈനലിലെ നിർണായകമായ രണ്ടു ഗോളുകൾ അടക്കം നാലെണ്ണമാണ് ഒസാകോ ഇൗ ടൂർണമെൻറിൽ നേടിയത്. പരിക്കിെൻറ പിടിയിലായിരുന്ന താരം വെറും മൂന്നു കളികളിൽനിന്നാണ് ഇൗ നേട്ടം കരസ്ഥമാക്കിയത്.
ജപ്പാൻ ജയിച്ചാൽ കളിക്കാരനായും പരിശീലകനായും ഏഷ്യൻ കപ്പ് നേടുന്ന ആദ്യത്തെ വ്യക്തിയാകും ഹാജിമെ മോറിയാസു. 1992ൽ ജേതാക്കളായ ജപ്പാൻ ടീമിെൻറ മധ്യനിരയിലെ തിളക്കമായിരുന്നു ഇൗ 50കാരൻ. ഖത്തർ കപ്പടിച്ചാൽ ഒരു ഏഷ്യൻ ടീമിന് കപ്പ് നേടിക്കൊടുക്കുന്ന ആദ്യ സ്പെയിൻകാരനായ കോച്ചെന്ന വിശേഷണത്തിന് ഫെലിക്സ് സാഞ്ചസും ഉടമയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.