ബംഗളൂരു: എ.എഫ്.സി കപ്പ് ഫുട്ബാളിൽ ബംഗളൂരു എഫ്.സിക്ക് സ്വന്തം തട്ടകത്തിൽ തോൽവി. സെമിഫൈനൽ മത്സരത്തിലെ ആദ്യ പാദത്തിൽ തുർക്മെനിസ്താൻ ക്ലബ് ആൽടിൻ അസ്റിനോട് 3-2നാണ് ബംഗ്ലളൂരു എഫ്.സി തോറ്റത്. ആദ്യ പകുതി കഴിഞ്ഞപ്പോഴേക്കും മൂന്ന് ഗോളുകൾക്ക് ബംഗളൂരു പിന്നിലായിരുന്നു. വേറ്റ് ഒറാസാഡേവ് (11, 46), അനാഡുർഡ്യൂ (25) എന്നിവരായിരുന്നു നീലപ്പടയുടെ വലയിൽ പന്തെത്തിച്ചത്.
എന്നാൽ, രാഹുൽ ബേെക (63), എറിക് പാർത്തലു (88) എന്നിവർ ഗോൾ നേടിയതോടെ ബംഗളൂരു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. 29ന് തുർക്മെനിസ്താൻ ക്ലബിെൻറ തട്ടകത്തിലാണ് രണ്ടാം പാദം. കഴിഞ്ഞ സീസണിൽ ഇൻറർ സോൺ പ്ലേ ഒാഫ് ഫൈനലിസ്റ്റുകളായ ടീമിന് തിരിച്ചുവരണമെങ്കിൽ ഇനി രണ്ടാം പാദത്തിൽ ഗംഭീര പ്രകടനം കാഴ്ചവെക്കണം. തുർക്മെനിസ്താൻ ലീഗിലെ ചാമ്പ്യന്മാരാണ് ആൽടിൻ അസ്ർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.