ബംഗളൂരു: െഎ ലീഗിൽ നാലാം സ്ഥാനത്ത് വിയർക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, എ.എഫ്.സി കപ്പ് ഗ്രൂപ് പോരാട്ടത്തിന് ഇന്നിറങ്ങുന്നു. ബംഗ്ലാദേശ് ക്ലബായ അബഹാനി ധാക്കയാണ് എതിരാളികൾ. ഗ്രൂപ് ‘ഇ’യിൽ രണ്ടു ജയത്തോടെ ആറു പോയൻറുമായി ഒന്നാം സ്ഥാനത്താണ് ബംഗളൂരു എഫ്.സി. എന്നാൽ, മധ്യനിരതാരം കാമറൂൺ വാട്സണും ഡിഫൻറർ സന്ദേശ് ജിങ്കാനും സസ്പെൻഷൻ കാരണം പുറത്തിരിക്കേണ്ടിവരുന്നത് െഎ ലീഗ് ചാമ്പ്യന്മാർക്ക് തിരിച്ചടിയാവും.
എന്നാൽ, െഎ ലീഗിൽ ലെജോങ്ങിനെതിരായ മത്സരത്തിൽ പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്ന മലയാളി താരം സി.കെ. വിനീതും മണിപ്പൂരി താരം ഉഡന്ത സിങ്ങും തിരിച്ചെത്തുന്നത് ടീമിനു കരുത്തേകുമെന്നാണ് കോച്ച് ആൽബർട്ട് റോക്കയുടെ കണക്കുകൂട്ടൽ. ബംഗളൂരുവിെൻറ തട്ടകത്തിലാണ് മത്സരം. ആദ്യ രണ്ടു മത്സരത്തിലും പരാജയപ്പെട്ട അബഹാനിക്ക് ഇൗ കളി നിർണായകമാണ്. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനാണ് ഗ്രൂപ് ‘ഇ’യിൽ രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.