ധാക്ക: എ.എഫ്.സി കപ്പ് ഗ്രൂപ് റൗണ്ടിൽ ഇന്ത്യൻ ക്ലബുകളായ മോഹൻ ബഗാനും ബംഗളൂരു എഫ്.സിക്കും തോൽവി. തുടർച്ചയായി നാലാം ജയത്തോടെ നോക്കൗട്ട് റൗണ്ടുറപ്പിക്കാനിറങ്ങിയ ബംഗളൂരുവിനെ ധാക്ക അബഹാനി മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. 80ാം മിനിറ്റിൽ പത്ത് പേരിലേക്ക് ചുരുങ്ങിയ ധാക്ക ക്ലബ് കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് രണ്ട് ഗോളടിച്ച് ബംഗളൂരുവിനെ ഞെട്ടിച്ചത്. 87ാം മിനിറ്റിൽ ഉദ്ദിൻ, ഇഞ്ചുറി ടൈമിെൻറ മൂന്നാം മിനിറ്റിൽ റുബൽ മിയ എന്നിവരാണ് ഫുൾടീമായി കളിച്ച ബംഗളൂരുവിെൻറ വലയിലേക്ക് നിറയൊഴിച്ചത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരിൽനിന്നേറ്റ തോൽവി ബംഗളൂരുവിന് അപ്രതീക്ഷിത തിരിച്ചടിയായി. എവേ മാച്ചിൽ മാലദ്വീപിെൻറ മാസിയയാണ് മോഹൻ ബഗാനെ 5-2ന് തരിപ്പണമാക്കിയത്. ആദ്യ പകുതിയിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് മുന്നിൽനിന്ന മാസിയക്കെതിരെ രണ്ടാം പകുതിയിൽ ബഗാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടില്ല. അലക്സാണ്ടർ റാകിച് ഇരട്ടഗോൾ നേടി. ബഗാനായി ജെജെ ലാൽപെഖ്ലുവ, കിങ്ഷുക് ദേബ്നാദ് എന്നിവർ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.