ലിബ്രെവില്ളെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഘാനയും ഈജിപ്തും സെമിയില്‍. കോംഗോയെ 1-2ന് തോല്‍പിച്ച് ഘാന സെമിയിലേക്ക് കടന്നപ്പോള്‍ മൊറോക്കോയെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ചാണ് ഈജിപ്തിന്‍െറ സെമിപ്രവേശനം. ഇതോടെ സെമിയില്‍ ബുര്‍കിനഫാസോ ഈജിപ്തുമായും കാമറൂണ്‍ ഘാനയുമായും ഏറ്റുമുട്ടും.
ആസ്റ്റണ്‍ വില്ല താരം ജോര്‍ദാന്‍ ആയുവാണ് ക്വാര്‍ട്ടറില്‍ ഘാനയുടെ രക്ഷകനായി അവതരിച്ചത്. ശക്തമായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ ആയു ഘാനക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍, ആഘോഷം കൂടുതല്‍ നീണ്ടുനിന്നില്ല. നാലു മിനിറ്റിനകം കോംഗോ തിരിച്ചടിച്ചു.
മുന്‍ ടോട്ടന്‍ഹാം ഹോട്സ്പര്‍ താരം പോള്‍ ജോസ് പോക്കുവായിരുന്നു ഗോള്‍ നേടിയത്. പിന്നീട് 78ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഘാനക്ക് വിജയം സമ്മാനിച്ചത്. കിക്കെടുത്ത ആയു പന്ത് സുന്ദരമായി വലയിലത്തെിക്കുകയായിരുന്നു. അധിക സമയത്തേക്ക് കളി നീളുമെന്ന് തോന്നിച്ച ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് കഹ്റബ നേടിയ ഗോളിലാണ് മൊറോക്കോക്കെതിരെ ഈജിപ്തിന്‍െറ വിജയം. ഇരുപകുതികളിലും ടീമുകള്‍ വന്‍ പ്രതിരോധം കാഴ്ച്ചവെച്ചതോടെ കളി വിരസമായി നിങ്ങി. ഒടുവില്‍ 88ാം മിനിറ്റില്‍ ലഭിച്ച അവസരം കഹ്റബ ഗോളാക്കി മാറ്റുകയായിരുന്നു. ഉയര്‍ന്നുവന്ന കോര്‍ണര്‍ ബോളില്‍ ഈജിപ്ത് താരങ്ങള്‍ ഹെഡറിന് ശ്രമിക്കവെ പന്ത് എതിര്‍കളിക്കാരന്‍െറ കാലിതട്ടി ഉയര്‍ന്നു പൊങ്ങി.
അടുത്തുണ്ടായിരുന്ന കഹ്റബ ഉയര്‍ന്നുചാടി മനോഹരമായി പന്ത് വലയിലത്തെിച്ചു. പിന്നീട് തിരിച്ചടിക്കാനുള്ള അവസരം മൊറോക്കോക്ക് ഇല്ലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവസാന വിസില്‍ റഫറി മുഴക്കിയപ്പോള്‍ ഈജിപ്ത് ഏകഗോളില്‍ സെമി ബര്‍ത്തുറപ്പിച്ചു. 31 വര്‍ഷത്തിനു ശേഷമാണ് ഈജിപ്ത് മൊറോക്കോയെ തോല്‍പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.