ദോഹ: ചരിത്രനേട്ടം കൈയത്തെുംദൂരത്ത് നഷ്ടമായ ബംഗളൂരു എഫ്.സിക്ക് എ.എഫ്.സി കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ തോല്‍വി. ദോഹയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഇറാഖ് എയര്‍ഫോഴ്സ് ക്ളബാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരുവിനെ കീഴടക്കിയത്. ഫൈനലില്‍ മുട്ടുമടക്കിയെങ്കിലും മികച്ച പോരാട്ടം നടത്തിയ സുനില്‍ ഛേത്രിക്കും സംഘത്തിനും രണ്ടാം സ്ഥാനം മികച്ച നേട്ടമായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ളബ് എ.എഫ്.സി കപ്പില്‍ റണ്ണേഴ്സപ്പാവുന്നത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 70ാം മിനിറ്റില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ കൂടിയായ സ്ട്രൈക്കര്‍ ഹമ്മാദി ഹമ്മാദാണ് ഇറാഖ് എയര്‍ഫോഴ്സ് ക്ളബിന്‍െറ വിജയഗോള്‍ കുറിച്ചത്. അഹ്മദ് ഖാദിമിന്‍െറ പാസ് പിടിച്ചെടുത്ത് പെനാല്‍റ്റി ബോക്സിലേക്ക് കടന്ന അംജദ് റാദിയുടെ പാസില്‍ ബംഗളൂരു എഫ്.സി പ്രതിരോധം പതറിയപ്പോള്‍ ഹമ്മാദി ഹമ്മാദിന് തളികയിലെന്നവണ്ണം പന്തത്തെി. ടൂര്‍ണമെന്‍റിലെ 16ാം ഗോളുമായി പത്താം നമ്പര്‍ താരം ടീമിന്‍െറ വിജയമുറപ്പിക്കുകയും ചെയ്തു.
ബംഗളൂരു എഫ്.സി നിരയില്‍ സസ്പെന്‍ഷന്‍ മൂലം ഒന്നാം നമ്പര്‍ ഗോളി അമരീന്ദര്‍ സിങ് പുറത്തിരുന്നപ്പോള്‍ ലാല്‍തുംമാവിയ റാല്‍ത്തെയാണ് ഗോള്‍വല കാത്തത്. പ്രതിരോധമധ്യത്തില്‍ ജോണ്‍ ജോണ്‍സണ്‍, യുവാനന്‍ അന്‍േറാണിയോ എന്നിവര്‍ അണിനിരന്നപ്പോള്‍ വലതുവിങ്ങില്‍ മലയാളി താരം റിനോ ആന്‍േറായും ഇടതുവിങ്ങില്‍ നിഷു സിങ്ങും ഇറങ്ങി. മധ്യനിരയില്‍ അല്‍വാരോ റൂബിയോ, ആല്‍വിന്‍ ജോര്‍ജ്, കാമറോണ്‍ വാട്സണ്‍, യൂജിങ്സണ്‍ ലിങ്ദോ എന്നിവര്‍ കളി നിയന്ത്രിച്ചപ്പോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം മലയാളി താരം സി.കെ. വിനീത് ആയിരുന്നു മുന്നേറ്റനിരയില്‍.
ഫഹദ് താലിബ്, അല്‍അലി സാദി, സമീഹ് സഈദ്, ഇമാദ് മജീദ്, ഹുമാം താരീഖ്, അഹ്മദ് ഖാദിം, അലി ഫാദില്‍, സഹര്‍ അല്‍മിദാനി, ഹമ്മാദി ഹമ്മാദ്, അംജദ് റാദി എന്നിവരാണ് ഇറാഖ് എയര്‍ഫോഴ്സിനായി അണിനിരന്നത്.
വെറ്ററന്‍ ഡിഫന്‍റര്‍ സമല്‍ സഈദ്, മധ്യനിരയിലെ 19കാരന്‍ റിസാന്‍ ബുനിയാന്‍ എന്നിവര്‍ സസ്പെന്‍ഷന്‍ കാരണം പുറത്തിരുന്നു. ബ്ളൂസ് എന്നറിയപ്പെടുന്ന ബംഗളൂരു എവേ ജഴ്സിയായ വെള്ളയില്‍ ഇറങ്ങിയപ്പോള്‍ ഇറാഖി ടീം നീലയിലായിരുന്നു. തുടക്കത്തില്‍ ഇരുനിരകളും കരുതലോടെ കളിച്ചപ്പോള്‍ ആദ്യ പത്തുമിനിറ്റില്‍ കാര്യമായ അവസരങ്ങളൊന്നും പിറന്നില്ല. 12ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ ഓടിക്കയറി റിനോ തൊടുത്ത ക്രോസില്‍ ഛേത്രി തലവെക്കുംമുമ്പെ സമീഹ് സഈദ് ഹെഡ് ചെയ്ത അപകടമൊഴിവാക്കി. 17ാം മിനിറ്റില്‍ ഹമ്മാദി ഹമ്മാദ് കെട്ടുപൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ജോണ്‍ ജോണ്‍സന്‍െറ പിടിയില്‍നിന്ന് കുതറിമാറാനായില്ല. 24ാം മിനിറ്റില്‍ റാല്‍ത്തെയുടെ ഗോള്‍ കിക്ക് പിടിച്ചെടുത്ത് മുന്നേറിയ ഛേത്രിയുടെ ലോഫ്റ്റഡ് ബാള്‍ ലിങ്ദോക്ക് എത്തിപ്പിടിക്കാനാവുംമുമ്പെ അല്‍അലി സാദി ക്ളിയര്‍ ചെയ്തു. കളി അര മണിക്കൂര്‍ പിന്നിടവെ മികച്ച അവസരം ബംഗളൂരുവിനെ തേടിയത്തെി. വലതുവിങ്ങില്‍നിന്നുള്ള ആല്‍വിന്‍ ജോര്‍ജിന്‍െറ ക്രോസില്‍ ലിങ്ദോയുടെ ഹെഡറിന് ലക്ഷ്യബോധമില്ലായിരുന്നു. എന്നാല്‍, പുറത്തേക്കുപോകുകയായിരുന്ന പന്ത് ഓടിപ്പിടിച്ച് ഛേത്രി വീണ്ടും പെനാല്‍റ്റി ബോക്സിലേക്ക് വിട്ടെങ്കിലും ഇറാഖി പ്രതിരോധം അടിച്ചൊഴിവാക്കി.
40ാം മിനിറ്റില്‍ ഹമ്മാദിയുടെ ത്രുപാസ് പിടിച്ചെടുത്ത് മുന്നേറിയ റാദി, ഇമാദിന് കണക്കായി പാസ് ചെയതെങ്കിലും കോര്‍ണര്‍ വഴങ്ങി റാല്‍ത്തെ അതിന്‍െറ മുനയൊടിച്ചു. തൊട്ടുത്ത നിമിഷം ബംഗളൂരുവിന് മികച്ച അവസരം ലഭിച്ചു. പരിചയസമ്പന്നനായ സമീഹ് സഈദിനെ കബളിപ്പിച്ച് ഛേത്രി നല്‍കിയ പന്ത് ലിങ്ദോ ഓവര്‍ലാപ് ചെയ്തത്തെിയ റിനോക്ക് നല്‍കി. മലയാളി താരത്തിന്‍െറ ക്രോസ് ആല്‍വിന്‍, വിനീത് എന്നിവരിലത്തെുംമുമ്പ് ഇറാഖി പ്രതിരോധം പന്തടിച്ചകറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളി മാറ്റിയ ഇറാഖ് ടീം തുടര്‍ച്ചയായി ബംഗളൂരു ഗോള്‍മുഖത്തേക്ക് പട നയിച്ചു. 51ാം മിനിറ്റില്‍ അംജദ് റാദിയും രണ്ടു മിനിറ്റിനുശേഷം ഹമ്മാദി ഹമ്മാദ് തുറന്ന അവസരങ്ങള്‍ തുലച്ചു. 62ാം മിനിറ്റില്‍ റാല്‍ത്തെയുടെ സേവ് ബംഗളൂരുവിനെ രക്ഷിച്ചു. ഹുമാം താരീഖിന്‍െറ പകരക്കാരന്‍ സുവാദ് നാതിഖിന്‍െറ ഹെഡര്‍ റാല്‍ത്തെ തട്ടിയകറ്റി. പിന്നാലെ ഇരട്ട സബ്സിറ്റിറ്റ്യൂഷനുമായി ബംഗളൂരു കോച്ച് ആല്‍ബര്‍ട്ടോ റോക്ക കളിയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചു. അല്‍വിനും നിഷുവിനും പകരം ഉദാന്ത സിങ്ങും ഡംഗലും ഇറങ്ങി. 70ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ എത്തി. ശേഷിക്കുന്ന സമയം ബംഗളൂരു ആഞ്ഞുപിടിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.