ടൂറിൻ: അയാക്സ് ആംസ്റ്റർഡാമിെൻറ ഒാരോ തളിരും പൂവിടുേമ്പാൾ ഡച്ചിന് ഒാറഞ്ച് വ സന്തത്തിെൻറ വരവേൽപാണ്. യൊഹാൻ ക്രൈഫും മാർകോ വാൻബാസ്റ്റനും ഉൾപ്പെടെയുള്ള ഇതി ഹാസങ്ങൾ മുതൽ, ആർയൻ റോബനും റോബിൻ വാൻപേഴ്സിയും വരെയുള്ളവർ ലോക ഫുട്ബാളിെൻറ മുൻനിരയിൽ ഇരിപ്പുറപ്പിച്ച നെതർലൻഡ്സിന് തിരിച്ചടികളുടെ നാളുകളായിരുന്നു ക ഴിഞ്ഞുപോയത്. 2016 യൂറോകപ്പിലും 2018 റഷ്യ ലോകകപ്പിലും യോഗ്യതയില്ലാതെ ഒാറഞ്ചുപട കാഴ് ചക്കാരായപ്പോൾ കരഞ്ഞത് ലോകമെങ്ങുമുള്ള ടോട്ടൽഫുട്ബാളിെൻറ ആരാധകരായിരുന്നു.
ഇക്കുറി, അയാക്സ് ആംസ്റ്റർഡാം 22 വർഷത്തെ ഇടവേളക്കുശേഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തുേമ്പാൾ പൂത്തുലയുന്നത്, ഇടക്കാലത്ത് കരിഞ്ഞുണങ്ങിയ ഒാറഞ്ചുതോട്ടങ്ങളാണ്. ഹാട്രിക് കിരീടത്തിെൻറ തിളക്കവുമായെത്തിയ റയൽ മഡ്രിഡിനെ പ്രീക്വാർട്ടറിലും ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ കിരീടശപഥവുമായെത്തിയ യുവൻറസിനെ ക്വാർട്ടർ ഫൈനലിലും വീഴ്ത്തിയാണ് അയാക്സിെൻറ സെമിപ്രവേശം.
അത്ലറ്റികോ മഡ്രിഡിനെ പ്രീക്വാർട്ടറിൽ വീഴ്ത്തിയ മാതൃകയിൽ സ്വന്തം ഗ്രൗണ്ടിൽ അയാക്സിനെയും പൂട്ടാനുള്ള മോഹവുമായാണ് യുവൻറസ് കളിതുടങ്ങിയത്. മാൻസുകിച്, ബനൂച്ചി തുടങ്ങിയ പ്രധാന താരങ്ങളുടെ അസാന്നിധ്യത്തിൽ ക്രിസ്റ്റ്യാനോയും പൗലോ ഡിബാലയും മതിയായിരുന്നു കളി നയിക്കാൻ. പക്ഷേ, ഫേവറിറ്റുകളുടെ പേടിസ്വപ്നമായ അയാക്സ് അതെല്ലാം മുന്നിൽകണ്ടുതന്നെ പന്തുതട്ടി. 19കാരനായ നായകൻ മത്യാസ് ഡി ലിറ്റ് നയിച്ച പ്രതിരോധവും 21കാരൻ ഡോണി വാൻ ഡി ബീകും മൊറോക്കോയുടെ ഹകിം സിയെകും നയിച്ച മധ്യനിരയും യുവെയെ വരിഞ്ഞുമുറുക്കി. പ്രതിരോധവും ആക്രമണവും കനപ്പിച്ചതോടെ ക്രിസ്റ്റ്യാനോയും മധ്യനിരയും തമ്മിലെ ഇഴപൊട്ടി.
28ാം മിനിറ്റിൽ മിറാലെം പാനികിെൻറ കോർണർ ഹെഡ് ചെയ്ത് ക്രിസ്റ്റ്യാനോയാണ് ആദ്യം ഗോൾ നേടിയത്. യുവൻറസ് മുന്നിലെത്തിയെങ്കിലും ആറു മിനിറ്റിനകം അയാക്സ് തിരിച്ചടിച്ചു. റീബൗണ്ട് ചെയ്ത പന്ത് ഹകിം സിയക് രണ്ടും കൽപിച്ച് അടിച്ചുകയറ്റിയപ്പോൾ മുൻനിരയിൽ ഒാഫ്സൈഡ് മാർക് മറികടന്ന് നിന്ന വാൻഡി ബിക് അവസരം മുതലാക്കി. ഗോളി സിസെൻസിയെ ഞെട്ടിച്ച് പന്ത് വലയിൽ. എതിരാളിയുടെ എവേ ഗോളിൽ പരിഭ്രമിച്ച യുവൻറസ് ആക്രമണം കനപ്പിച്ചെങ്കിലും ഡച്ചുകാർ തളർന്നില്ല. രണ്ടാം പകുതിയിൽ പന്ത് കാലിൽ ഒട്ടിച്ചപോലെയായിരുന്നു അയാക്സിെൻറ കുതിപ്പ്.
67ാം മിനിറ്റിൽ ലാസെ ഷോണിയുടെ കോർണറിൽനിന്ന് ഉയർന്നുചാടിയ മത്യാസ് ഡി ലിറ്റ് ഹെഡറിലൂടെ പന്ത് വലയിലാക്കി. വീണ്ടുമൊരു വട്ടംകൂടി ഡച്ചുകാർ സ്കോർ ചെയ്തെങ്കിലും ഒാഫ്സൈഡിൽ അവസാനിച്ചു. ‘‘അയാക്സിനും കളിക്കാർക്കും ഡച്ച് ഫുട്ബാളിനും വിസ്മയ രാത്രിയാണിത്. ഒരിക്കൽകൂടി കിരീടഫേവറിറ്റുകളെ ഞങ്ങൾ പുറത്താക്കി’’ -അയാക്സ് കോച്ച് എറിക് ടെൻ ഹാഗ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.