ലണ്ടൻ: ചിലി താരം അലക്സിസ് സാഞ്ചസ് രണ്ടു ഗോളുമായി നിറഞ്ഞു നിന്ന മത്സരത്തിൽ, ക്രിസ്റ്റൽ പാലസിനെയും തോൽപിച്ച് ഗണ്ണേഴ്സിെൻറ കുതിപ്പ്. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2-3നാണ് ആഴ്സൻ വെങ്ങറും സംഘവും വിജയിച്ചത്. ക്രിസ്റ്റൽ പാലസ് ഗോളി യൂലിയൻ സ്പിറോണിയെ തുടക്കം മുതലെ പരീക്ഷിച്ചുകൊണ്ടിരുന്ന ഗണ്ണേഴ്സ് പടക്ക് ആദ്യ ഗോളെത്തുന്നത് മുസ്തഫിയിലൂടെയാണ്. 25ാം മിനിറ്റിൽ ഗോളി സേവ് ചെയ്ത പന്ത് അടിച്ചുകയറ്റിയാണ് മുസ്തഫി ഗോൾ നേടുന്നത്.
എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റൽ പാലസ് തിരിച്ചടിച്ചു. വിങ്ങർ ആൻഡ്രോസ് ടൗൺസിൻഡാണ് സമനില പിടിച്ചത്. ഇതോടെ ഉണർന്നുകളിച്ച ഗണ്ണേഴ്സ് നാലുമിനിറ്റ് വ്യത്യാസത്തിൽ രണ്ടുവട്ടം ക്രിസ്റ്റൽ പാലസിെൻറ വലകുലുക്കി. ഇരു ഗോളുകളും ചിലിതാരം അലക്സിസ് സാഞ്ചസിെൻറ ബൂട്ടിൽനിന്നായിരുന്നു. ക്രിസ്റ്റൽ പാലസ് പ്രതിരോധതാരം ജെയിംസ് ടോംകിൻസ് 89ാം മിനിറ്റിൽ ഗണ്ണേഴ്സിെൻറ വലകുലുക്കിയതോടെ സ്കോർ 2-3 ആയി. ഇതോടെ കളിമുറുകി. സമനില പിടിക്കാനായി ക്രിസ്റ്റൽ പാലസ് ആർത്തിരമ്പിയെങ്കിലും ഗണ്ണേഴ്സിെൻറ പ്രതിരോധം പിളർക്കാനായില്ല. 37 പോയൻറുമായി ഗണ്ണേഴ്സ് ഇതോടെ ടോട്ടൻഹാമിനൊപ്പമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.