ലണ്ടന്‍: എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു മുന്നില്‍ ആഴ്സനലിന് നിറംമങ്ങിയ വിജയം. അലക്സി സാഞ്ചസിന്‍െറ ഇരട്ട ഗോളുകളില്‍ ഹള്‍സിറ്റിയെ 2-0ത്തിന് തോല്‍പിച്ച് കഴിഞ്ഞ രണ്ടു കളിയിലെ തോല്‍വിയുടെ ക്ഷീണംമാറ്റി പീരങ്കിപ്പട തിരിച്ചത്തെി. രണ്ടും ഗോളുകളും പിറന്നത് ‘ഹാന്‍ഡ്’ബാളിലൂടെയാണ്. 34ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. അലക്സ് ഇവോബിയും തിയോ വാല്‍കോട്ടും മെസ്യൂത് ഓസിലും സംയുക്തമായി ഹള്‍സിറ്റിയുടെ പോസ്റ്റിനരികെ നടത്തിയ കൂട്ടപ്പൊരിച്ചിലിന്‍െറ അവസാനം അലക്സി സാഞ്ചസിന്‍െറ കൈയില്‍ തട്ടി ഗോളാവുകയായിരുന്നു. ഗോളി എല്‍ഡിന്‍ ജാക്പോവിച്ച് പന്ത് തട്ടിമാറ്റുന്നതിനിടയില്‍ മുന്നിലുണ്ടായിരുന്ന സാഞ്ചസിന്‍െറ വലതുകൈയില്‍ കൊണ്ട് പോസ്റ്റിലേക്ക്. റഫറി ക്ളാറ്റന്‍ബറുവും ലൈന്‍ റഫറിയും കാണാതിരുന്നതോടെ അനുവദിച്ചുകിട്ടിയ ഗോളില്‍ ആഴ്സനല്‍ താരങ്ങള്‍ ആഹ്ളാദിച്ചു. എതിര്‍താരങ്ങള്‍ റഫറിമാരോട് കാര്യം പറഞ്ഞെങ്കിലും അപ്പോഴേക്കും ഗോള്‍ അനുവദിച്ചുകഴിഞ്ഞിരുന്നു. വിജയം ഒരു ഗോളിനാണെന്ന് തോന്നിച്ചഘട്ടത്തിലാണ് ഇഞ്ചുറിടൈമില്‍ ലീഡുയര്‍ന്നത്.
ഇത്തവണ ഹാന്‍ഡ് ബാളാവുന്നത് എതിര്‍താരത്തിന്‍െറ കൈയില്‍. പന്ത് കൈകൊണ്ട് തട്ടുന്നത് റഫറി കണ്ടു. ബോക്സിലായിരുന്നതോടെ ആഴ്സനലിന് പെനാല്‍റ്റിയും എതിര്‍താരം സാം ക്ളൂകാസിന് ചുവപ്പുകാര്‍ഡും ലഭിച്ചു. കൗണ്ടര്‍ അറ്റാക്കിങ്ങിലായിരുന്നു ഈ അവസരം ലഭിച്ചത്. ആഴ്സനല്‍ പ്രതിരോധതാരം നീട്ടിയടിച്ച പന്ത് സാഞ്ചസ് ഓടിയെടുക്കുകയായിരുന്നു. അടിച്ചൊഴിവാക്കാന്‍ ഓടിയടുത്ത ഗോളിയെ കബളിപ്പിച്ച് സാഞ്ചസ് കോര്‍ണര്‍മൂലയില്‍നിന്ന് ക്രോസ് കൊടുത്തു. ഗോള്‍പോസ്റ്റിനരികെയുണ്ടായിരുന്ന ലൂക്കാസ് പെരസ് പന്ത് നേരെ ചത്തെിയിട്ടെങ്കിലും കൈയില്‍ തട്ടി. അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കാതെ സാഞ്ചസ് വലയിലത്തെിക്കുകയും ചെയ്തു. ഇതോടെ 17 ഗോളുമായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ സാഞ്ചസ് ഒന്നാമതത്തെി. 16 ഗോളുമായി ലൂക്കാക്കുവാണ് തൊട്ടുപിറകെ. ജയത്തോടെ ആഴ്സനലിന് 50 പോയന്‍റായി. സീസണില്‍ നിരവധി തോല്‍വി ഏറ്റുവാങ്ങിയ ഹള്‍സിറ്റി തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.