ആഫ്രിക്കന്‍ നേഷന്‍സ്: അല്‍ജീരിയക്ക് തോല്‍വി

ഫ്രാന്‍സ്വില്ളെ (ഗാബോണ്‍): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബാള്‍ ഗ്രൂപ് ‘ബി’യില്‍ കരുത്തരായ അല്‍ജീരിയക്ക് തോല്‍വി. ലെസ്റ്റര്‍ താരങ്ങളായ വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ ഫുട്ബാളര്‍ റിയാദ് മെഹ്റസും ഇസ്ലാം സ്ളിമാനിയും അണിനിരന്ന അല്‍ജീരിയയെ തുനീഷ്യ 2-1ന് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ സെനഗല്‍ സിംബാബ്വെയെ 2-0ത്തിന് തോല്‍പിച്ച് നോക്കൗട്ട് റൗണ്ടുറപ്പിച്ചു. രണ്ടാം പകുതിയില്‍ അയ്സ മെന്‍ഡിയുടെ സെല്‍ഫ് ഗോളും നയിം സ്ളിത്തിയുടെ പെനാല്‍റ്റി ഗോളുമായാണ് തുനീഷ്യ ലീഡ് നേടിയത്. അല്‍ജീരിയക്കായി സോഫിയാന്‍ ഹനി ആശ്വാസ ഗോള്‍ നേടി. 


 

Tags:    
News Summary - Algeria on the brink after 2-1 defeat to Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.