മലപ്പുറം: ‘‘ചരിത്രം എന്നും ഗോളടിച്ചവെൻറ കൂടെയാണ്. പേക്ഷ, ഡിഫൻഡർമാർ ഇല്ലാതാക്കി യ എണ്ണമറ്റ ഗോളുകളാണ് ഓരോ കളിയുടെയും ഗതി മാറ്റിയതെന്ന് ആരും ഓർക്കാറില്ല’’ -മുൻ ഇന്ത് യൻ ക്യാപ്റ്റൻ വി.പി. സത്യെൻറ ജീവിതം പറഞ്ഞ ‘ക്യാപ്റ്റൻ’ സിനിമയിലെ ഡയലോഗിന് എണീറ്റുനി ന്ന് കൈയടിച്ചവരുണ്ട്. 30ാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തി രണ്ടു വർഷം തികയുംമുേമ്പ അപ്രത ീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് അനസ് എടത്തൊടിക രാജ്യംകണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർത്താണ് മടങ്ങുന്നത്. ഫുട്ബാളിനെ സ്നേഹിക്കുന്നവരാരും കേൾക്കരുതെന്നാഗ്രഹിച്ച വാർത്ത.
കൊേണ്ടാട്ടി മുണ്ടപ്പലം പരേതനായ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനായ അനസിന് കുട്ടിക്കാലം തൊട്ട് വേദനകൾ കൂട്ടായുണ്ട്. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും ബസ് ക്ലീനറുടെയും ജോലിക്കിറങ്ങിയ കൗമാരക്കാരൻ. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ ക്രിക്കറ്റ് ടീമിെൻറ വിക്കറ്റ് കീപ്പർക്ക് കാലം കാത്തുവെച്ചത് ഫുട്ബാളറുടെ ജഴ്സിയായിരുന്നു. സ്കൂളിൽ ഫുട്ബാൾ ടീമുണ്ടാക്കാൻ തീരുമാനിച്ച സാമൂഹികശാസ്ത്രം അധ്യാപകൻ സി.ടി. അജ്മലിെൻറ കണ്ടുപിടിത്തമായിരുന്നു അനസ്. അദ്ദേഹമാണ് അനസിന് ആദ്യമായി ബൂട്ട് വാങ്ങിക്കൊടുത്തതും മത്സരങ്ങൾക്ക് കൊണ്ടുപോയതും. ഏക ആശ്രയമായിരുന്ന സഹോദരൻ അർബുദം ബാധിച്ച് മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത അനസിെൻറ ജീവിതം മാറ്റിമറിച്ചത് ഒരു മുംബൈ യാത്രയാണ്.
തുടക്കം മുംബൈ എഫ്.സിയിൽ. പിന്നെ പുണെ എഫ്.സിയിലേക്ക് മാറി. ഐ ലീഗിൽ ടീമിനെ നയിച്ചു. ഐ.എസ്.എല്ലിെൻറ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കി. രണ്ടു വർഷം ഡൈനാമോസിൽ. 2017ൽ സീസണിലെ ഏറ്റവും വിലയേറിയ താരമായാണ് ജാംഷഡ്പുർ എഫ്.സി അനസിനെ വാങ്ങിയത്. അതേ വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 20 മത്സരങ്ങൾ രാജ്യത്തിനുവേണ്ടി കളിച്ചപ്പോൾ 11ലും ജയം. നാലു സമനിലയും അഞ്ചു തോൽവിയും. അനസ് പ്രതിരോധം നയിച്ച ഒമ്പതു മത്സരങ്ങളിൽ ഇന്ത്യ ഒരു ഗോൾപോലും വഴങ്ങിയില്ല. ഇൻറർ കോണ്ടിനൻറൽ കപ്പുൾപ്പെടെ കിരീടങ്ങൾ. ഏഷ്യൻ കപ്പ് യോഗ്യത. ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിലും ഇന്ത്യയെത്തി.
ബാപ്പയുടെ മരണവും ഉമ്മയുടെ രോഗവുമാണ് സമീപകാലത്ത് അനസിനെ ഏറ്റവുമധികം തളർത്തിയത്. ഷാർജയിൽ കഴിഞ്ഞ ദിവസം ബഹ്റൈനെതിരായ മത്സരത്തിെൻറ മൂന്നാം മിനിറ്റിൽത്തന്നെ പരിക്കേറ്റു മടങ്ങുമ്പോൾ അനസ് കരയുന്നുണ്ടായിരുന്നു. ഇനിയൊരിക്കൽകൂടി ഈ നീലക്കുപ്പായത്തിൽ താനുണ്ടാവില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു മടക്കം. ഒന്നുമില്ലായ്മയിൽനിന്ന് ഇതുവരെ എത്തിച്ചത് ഫുട്ബാളാണെന്ന് അനസ് പറയുന്നു. യുവതാരങ്ങൾക്കുവേണ്ടി വഴിമാറുന്നുവെന്നും. ‘‘ഇന്ത്യൻ ഫുട്ബാളിനൊരു നല്ല കാലം വരും സത്യാ...’’ എന്ന് ‘ക്യാപ്റ്റൻ’ സിനിമയിൽ മമ്മൂട്ടി പറയുന്നുണ്ട്. ആ കാലത്തിെൻറ പ്രതിനിധിയാകാനും അതിൽ വലിയ പങ്കുവഹിക്കാനും കഴിഞ്ഞതിൽ അനസിന് അഭിമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.