മലപ്പുറം: രാജ്യത്തെ പ്രതിനിധാനം ചെയ്തതിന് അംഗീകാരമായി സംസ്ഥാന സർക്കാർ ജോലി തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ച അനസ് എടത്തൊടിക. തിങ്കളാഴ്ച പുറത്തിറങ്ങുന്ന ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെ ആത്മഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘‘കേരളത്തിൽ ജോലിക്ക് ശ്രമിക്കാൻ സ്നേഹത്തോടെ ഉപദേശിക്കുന്നവരുണ്ട്. ഇന്ത്യക്കുവേണ്ടി കളിച്ച പല താരങ്ങളുടെയും അവസ്ഥ വരരുതെന്നാണ് അവർ പറയുന്നത്. ജോലി തേടി ആരെയും സമീപിക്കില്ല. രാജ്യത്തെ പ്രതിനിധാനം ചെയ്തതിന് അംഗീകാരമായി തന്നാൽ സന്തോഷത്തോടെ സ്വീകരിക്കും’’ -ബിരുദധാരിയായ അനസ് പറയുന്നു.
സെവൻസ് ഫുട്ബാൾ കളിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെപ്പറ്റിയും ഇന്ത്യൻ ടീമിലെ അനുഭവങ്ങളെക്കുറിച്ചും ആത്മഭാഷണത്തിെൻറ അവസാന ലക്കത്തിൽ താരം തുറന്നുപറയുന്നു. ഐ ലീഗിൽ മുംബൈ എഫ്.സി, പുണെ എഫ്.സി, മോഹൻ ബഗാൻ തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ച അനസ്, ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിെൻറയും ജാംഷഡ്പുർ എഫ്.സിയുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.