കൊണ്ടോട്ടി: കാരുണ്യത്തിന്‍റെ കരുതലാവാൻ ഇന്ത്യന്‍ ഫുട്‌ബാളര്‍ അനസ് എടത്തൊടിക സമ്മാനിച്ച തന്‍റെ 22ാം നമ്പര്‍ ജേഴ്‌സിയുടെ ലേല വില ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടു. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് അനസ് ജേഴ്സി ലേലത്തിന് വെച്ചത്.
ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ കപ്പില്‍ കളത്തിലിറങ്ങിയ മത്സരത്തിലെ പ്രിയപ്പെട്ട 22ാം നമ്പര്‍ ജേഴ്‌സിയാണ് ലേലത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടത്. ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റി ഭാരവാഹികള്‍ക്കാണ് അവരുടെ റീ സൈക്കിള്‍ കേരളാ പ്രോഗ്രാമിന്‍റെ ഭാഗമായി അനസ് കഴിഞ്ഞ 18ന് ജേഴ്‌സി കൈമാറിയത്. തുടർന്ന് സോഷ്യൽ മീഡിയ വഴി ലേലം തുടങ്ങുകയായിരുന്നു.
കൊണ്ടോട്ടിയിലെ യുവ സംരംഭകൻ കെ.എൻ.സി എക്സ്പോർട്ടേഴ്‌സ് ഉടമ സൂഫിയാൻ കാരിയാണ് 1.25 ലക്ഷം രൂപക്ക് ജേഴ്‌സി ലേലം വിളിച്ചത്. ടൗൺ എഫ്.സി തൃക്കരിപ്പൂർ ഒരു ലക്ഷം രൂപയിൽ എത്തിയിട്ടുണ്ട്. അടുത്ത 28 വരെ ലേലം നടക്കും.
അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ഏഷ്യൻ കപ്പിൽ കളത്തിലിറങ്ങിയ ജേഴ്‌സിയാണിത്. അനസിന്‍റെ കരിയറിലെ മറക്കാനാവാത്ത മത്സരവുമായിരുന്നു ഇത്. തായ്‌ലാൻഡുമായുള്ള ആദ്യ മത്സരത്തിൽ 4-1ന് ഇന്ത്യ വിജയം കണ്ടത്തി. ആവേശം നിറഞ്ഞ ഈ മത്സരത്തിൽ അണിഞ്ഞ ജേഴ്‌സിയാണ് അനസ് ലേലത്തിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.