കൊച്ചി: ‘‘ഞാൻ ടീമിനൊപ്പമുണ്ട്. അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്’’ -ആറു മത്സരങ്ങൾ കഴിയുമ്പോഴും ആദ്യ പതിനൊന്നിൽ ഇടം ലഭിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അനസിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രഫഷനൽ ക്ലബാണ്. 25 കളിക്കാരുണ്ട്. ബെഞ്ച് ഉൾപ്പെടെ വളരെ ശക്തമാണ്.
പ്രതിരോധനിരയിൽ ശക്തരായ എട്ടു താരങ്ങളുണ്ട്. പ്രതിരോധത്തിലെ പിഴവുമൂലമല്ല ഗോളുകൾ വഴങ്ങിയത്. എതിർടീം അത്രത്തോളം ശക്തരായിരുന്നു. ആരൊക്കെയാണ് ആദ്യ പതിനൊന്നിൽ കളിക്കുന്നതെന്ന് തീരുമാനിക്കുന്നത് കോച്ചാണ്. അതനുസരിച്ചാകും കളിക്കളത്തിലിറങ്ങുക. സൂപ്പർ കപ്പിലെ റെഡ് കാർഡ് മൂലം ആദ്യ മൂന്നു മത്സരങ്ങൾ നഷ്ടമായി. അതിനിടെ ടീം മികച്ച ഒത്തിണക്കം നേടിയിരുന്നു. അതുകൊണ്ട് പെട്ടെന്നൊരു മാറ്റം ആവശ്യമായിരുന്നില്ല. അവസരം ലഭിക്കട്ടെ, അതിനായി കാത്തിരിക്കാമെന്നും അനസ് പറഞ്ഞു. സി.കെ. വിനീതിന് ആരാധകരുമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കരുതുന്നില്ല. പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് വിനീത് പറഞ്ഞിരുന്നു.
ആരാധകരെക്കുറിച്ച് വിനീത് അങ്ങനെയൊന്നും പറയില്ല. മാധ്യമപ്രവർത്തകർ ഉൾപ്പെടെ സൗഹൃദങ്ങളോടു വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്യാറുണ്ട്. അല്ലാതെ ഏതെങ്കിലും ഒരു കളിക്കാരൻ ആരാധകരെക്കുറിച്ച് ഇങ്ങനെ പറയുമെന്നുപോലും കരുതാനാവില്ലെന്നും അനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.