മലപ്പുറം: ഇത്രയും നാൾ ജീവിതത്തിൽ എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടുണ്ടോ, അതിനെല്ലാം കാരണമെന്ന് ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക വിശ്വസിക്കുന്നത് ഉമ്മ ഖദീജയുടെ പ്ര ാർഥനയാണ്. സലാം ചൊല്ലി വീട്ടിൽനിന്നിറങ്ങുമ്പോൾ തിരിച്ചുവരാൻ വൈകരുതെന്ന് പറഞ്ഞ് യ ാത്രയാക്കിയിരുന്ന അവരിപ്പോൾ ആ പൂമുഖത്തില്ല.
ഞായറാഴ്ച വൈകീട്ട് ഉമ്മയുടെ ഖബറി നരികിലെത്തി പ്രാർഥിച്ച് അനസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മസ്കത്തിലേക്ക് പറന്നത് ഭാരമേറിയ മനസ്സുമായാണ്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ചൊവ്വാഴ്ച ഒമാനുമായി നടക്കുന്ന മത്സരം ഇന്ത്യക്ക് നിർണായകമായതിനാൽ പെട്ടെന്ന് തിരിച്ചുവിളിക്കുകയായിരുന്നു താരത്തെ.
അഫ്ഗാനിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ദുബൈയിലായിരുന്ന അനസിനെ തേടി ചൊവ്വാഴ്ച വൈകീട്ടാണ് മാതാവിെൻറ മരണവാർത്തയെത്തുന്നത്. അതി ഗുരുതരമാണെന്നാണ് ആശുപത്രിയിലുള്ളവർ അറിയിച്ചതെങ്കിലും സമൂഹമാധ്യമങ്ങൾ സജീവമായ കാലത്ത് വിവരം മറച്ചുവെക്കാനുള്ള ഉറ്റവരുടെ ശ്രമം പരാജയപ്പെട്ടു.
രാത്രിതന്നെ നാട്ടിലേക്ക് തിരിച്ച് ബുധനാഴ്ച രാവിലെ 7.45ഓടെ കൊണ്ടോട്ടിയിലെ വീട്ടിലെത്തി. 2018െൻറ തുടക്കത്തിൽ പിതാവ് മുഹമ്മദ്കുട്ടിയുടെ വിയോഗം തീർത്ത വേദനയിൽനിന്ന് മുക്തമാവുംമുമ്പെയാണ് മാതാവും രോഗബാധിതയായത്. കോഴിക്കോട്ട് വാടക വീടെടുത്തായിരുന്നു കുറേനാൾ ചികിത്സ. കഴിയാവുന്ന സമയത്തെല്ലാം അനസ് ഉമ്മക്കരികിലെത്തിയിരുന്നു.
ദൂരെയാവുമ്പോൾ വിഡിയോ കാളിൽ സംസാരിക്കും. ചെറുപ്പത്തിലേ ഏക സഹോദരനെ നഷ്്ടമായ അനസിനെ സംബന്ധിച്ച് അവസാന ആശ്രയമായിരുന്നു ഉമ്മ. കളിച്ചാലും ഇല്ലെങ്കിലും ക്യാമ്പിൽ മുതിർന്ന താരത്തിെൻറ സാന്നിധ്യം അനിവാര്യമാണെന്ന് ടീം മാനേജർ അനസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.