കൊച്ചി: മുതിര്‍ന്ന താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിെൻറ പടിയിറങ്ങുന്നു. സന്ദേശ് ജിങ് കാൻ, സി.കെ. വിനീത്, അനസ് എടത്തൊടിക, ഹോളിചരണ്‍ നര്‍സാരി എന്നിവർ ജനുവരിയിലെ ട്രാന്സ്ഫ ര്‍ വിന്‍ഡോയിലൂടെ മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്നുറപ്പായി. സാമ്പത്തിക ബാധ്യതക ള്‍ കുറക്കുന്നതിെൻറ ഭാഗമായി വായ്പ അടിസ്ഥാനത്തിലാണ് താരങ്ങളെ ടീം മാനേജ്മെൻറ് കൈമാറ ുന്നത്.
പുണെ സിറ്റി എഫ്.സിയാണ് അനസിനായി ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിലൂടെയാണ് അനസ് വരവറിയിച്ചത്. പ്രതിരോധനിരയില്‍ മിന്നുംപ്രകടനം കാഴ്ചെവച്ചതോടെ പിന്നീട് ജാംഷഡ്പുര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. അപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സില്‍ കളിക്കണമെന്ന ആഗ്രഹം അനസ് പലവേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പ്രതിരോധനിരയിലേക്ക് അനസിനെ വിളിക്കുന്നത്. എന്നാല്‍, ഒരു സീസണ്‍പോലും മുഴുമിപ്പിക്കാതെയാണ് ഇപ്പോള്‍ പടിയിറക്കവും.
എ.ടി.കെ നിരയിലേക്കാകും ജിങ്കാൻ എത്തുക. പലവട്ടം ജിങ്കാനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ടീം ശ്രമിച്ചിരുന്നെങ്കിലും താല്പര്യമറിയിക്കാത്തതിനെ തുടര്‍ന്ന് പിന്മാറുകായിരുന്നു. ഇത്തവണ മാനേജ്മെൻറ് കൂടി കൈവിടുന്നതോടെ ജിങ്കാന് ടീം വിടാന്‍ നിര്‍ബന്ധിതനാവുകയാണ്.
കഴിഞ്ഞ നാലു സീസണിലും മഞ്ഞപ്പടയോടൊപ്പം ഉറച്ചുനിന്ന ക്യാപ്റ്റൻ കൂടിയായ ജിങ്കാെൻറ പിന്മാറ്റം ആരാധകര്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതും ടീമിനെ ബാധിക്കും. ഡൽഹി ലക്ഷ്യമിട്ടായിരുന്നു വിനീതിെൻറ തയാറെടുപ്പുകൾ. എന്നാൽ, നര്സാരിക്കൊപ്പം വിനീത് ചെന്നൈയിന് എഫ്.സിയിൽ എത്തിയേക്കുമെന്നാണ് സൂചന. പകരം ടീമിലേക്ക് മറ്റു ക്ലബുകളില്‍നിന്ന് താരങ്ങള്‍ എത്തുമെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.