മലപ്പുറം: ജീവിതത്തിലിന്നോളമുണ്ടായ ഉയർച്ചകളെല്ലാം ഒരു സ്വപ്നം പോലെയാണ് അനസ് എടത്തൊടികക്ക് അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി സൗദി അറേബ്യയിലായിരുന്നു. ഞായറാഴ്ച വെളുപ്പിന് വീട്ടിൽ തിരിച്ചെത്തി ഫോൺ ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു. ഐ.എസ്.എൽ ലേലത്തിെൻറ ആകാംക്ഷ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ തൽസമയം കാണുമ്പോൾ ഉറക്കത്തിലായിരുന്നു ‘വിലയേറിയ താരം’. കണ്ണൂരിൽ നിന്നെത്തിയ സുഹൃത്ത് പ്രിയേഷ് രാഘവനാണ് സന്തോഷ വാർത്ത ആദ്യം അറിയിക്കുന്നത്. ഉച്ചയോടെ കുടുംബവുമൊത്ത് വാഴക്കാട്ടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്വന്തം നാടായ മുണ്ടപ്പലത്തെ പയ്യന്മാർ വിളിച്ചുപറഞ്ഞു: ‘അനസ്ക്കാ റ്റാറ്റാ...’ ടാറ്റയുടെ ടീമായ ജാംഷഡ്പൂർ എഫ്.സിയിലേക്ക് അനസിനെ അവർ വരവേറ്റത് ഇങ്ങനെ. ഇന്ത്യയുടെ ഏറ്റവും മികച്ച ഡിഫൻഡറായി ഇൗയിടെ ഫുട്ബാൾ ലോകം അംഗീകരിച്ച അനസ് എടത്തൊടിക ഇനി ജാംഷഡ്പൂരിെൻറ പ്രതിരോധം കാക്കും.
ഈ നിയോഗത്തെ അപ്രതീക്ഷിതമെന്നാണ് അനസ് വിശേഷിപ്പിച്ചത്. കരിയറിൽ ഇത്രയൊക്കെയാവുമെന്ന് പ്രതീക്ഷിച്ചതല്ല. പുതിയ ടീമായതിനാൽ കാര്യങ്ങൾ സെറ്റാവാൻ അൽപം സമയമെടുക്കും. സാഹചര്യങ്ങൾ മാറും. എങ്കിലും സൗവിക് ചക്രവർത്തിയുൾപ്പെടെ, നിരവധി മത്സരങ്ങൾ ഒരുമിച്ച് കളിച്ചവർ ജാംഷഡ്പൂരിലുണ്ട്. എല്ലാം നല്ല നിലക്ക് മുന്നോട്ടുപോവട്ടേയെന്നാണ് പ്രാർഥന. ബാക്കിയെല്ലാം ദൈവനിശ്ചയപ്രകാരം നടക്കുമെന്ന് അനസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഭിനന്ദനവുമായി എഫ്.സി പുണെ സിറ്റി താരം ആഷിഖ് കുരുണിയനുൾപ്പെടെ നിരവധി പേർ ഞായറാഴ്ച അനസിെൻറ വീട്ടിലെത്തി. മലപ്പുറം ഫുട്ബാൾ ലവേഴ്സ് ഫോറം സന്തോഷം പങ്കിട്ട് മധുരവും നൽകി. വൈകുന്നേരം മഞ്ചേരിയിൽ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയ സ്വീകരണ പരിപാടിയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.