ന്യൂയോർക്: യൂറോപ്പിൽ നാഷൻസ് ലീഗിന് ചൂടുപിടിക്കുേമ്പാൾ, അമേരിക്കൻ വൻകരയിലെ വമ്പന്മാരായ ബ്രസീലും അർജൻറീനയും സൗഹൃദ മത്സരത്തിനിറങ്ങും. ബ്രസീൽ, അമേരിക്കയെ നേരിടുേമ്പാൾ അർജൻറീനക്ക് ഗ്വാട്ടമാലയാണ് എതിരാളികൾ. മറ്റു മത്സരങ്ങളിൽ മെക്സികോ, ഉറുഗ്വായ്യെയും എക്വഡോർ ജൈമക്കയെയും നേരിടും. ശനിയാഴ്ച പുലർച്ചെയാണ് മത്സരങ്ങൾ. ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണമില്ലാത്തതിനാൽ ഇൗ കളികൾ കാണാൻ ആരാധകർക്ക് ഒാൺലൈനിനെ ആശ്രയിക്കേണ്ടിവരും.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും തോറ്റുപുറത്തായതിെൻറ നിരാശ മറക്കാനാണ് ബ്രസീൽ അമേരിക്കയിലെത്തുന്നത്. സിറ്റിയുടെ ഗബ്രിയേൽ ജീസസ്, റയൽ മഡ്രിഡിെൻറ മാഴ്സലോ എന്നിവർ ബ്രസീൽ സ്ക്വാഡിലില്ല. പകരം ആന്ദ്രിയാസ് പെരീറ, ഫാബിയാേനാ എന്നിവർ ടീമിലുൾപ്പെട്ടിട്ടുണ്ട്.
ലോകകപ്പ് യോഗത്യ ലഭിക്കാതെ പുറത്തായ അമേരിക്ക, തിരിച്ചുവരവിനൊരുങ്ങിയാണ് കളത്തിലെത്തുന്നത്. 146ാം റാങ്കുകാരായ ഗ്വാട്ടമാലക്കെതിരെ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജൻറീന കളത്തിലിറങ്ങുന്നത്. ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതോടെ സ്ഥാനം തെറിച്ച ജോർജ് സാംപോളിക്ക് പകരം ഇടക്കാല കോച്ചായെത്തിയ ലയണൽ സ്കാലോനിയുടെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.