ലണ്ടൻ: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനക്കും ബ്രസീലിനും ജയം. അര്‍ജന്റീന മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ കാമറൂണിനെതിരെ ബ്രസീലിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ അര്‍ജന്റീന ഗോള്‍ നേടി. കളി തീരാനിരിക്കെ 87ാം മിനുറ്റില്‍ ഡിബാലയാണ് രണ്ടാം ഗോള്‍ നേടിയത്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചത്. 45ാം മിനുറ്റില്‍ തകര്‍പ്പൻ ഹെഡറിലൂടെ റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഗോള്‍ നേടിയത്. മത്സരത്തിൽ സൂപ്പര്‍ താരം നെയ്മർ പരിക്കേറ്റ് മടങ്ങി. ആദ്യ ഏഴ് മിനുറ്റ് മാത്രമെ സൂപ്പര്‍താരത്തിന് കളിക്കാനായുള്ളൂ. പകരമായിരുന്നു റിച്ചാര്‍ലിസണ്‍ കളത്തിലെത്തിയത്. മത്സരത്തിൽ നിരവധി അവസരങ്ങള്‍ ബ്രസീലിന് ലഭിച്ചെങ്കിലും ഗോള്‍ അകന്നു.
മസിലിനേറ്റ പരിക്കാണ് നെയ്മറിന് വിനയായത്. അഞ്ചാം മിനുറ്റില്‍ ഗോള്‍വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടാണ് താരത്തിന് വിനയായത്. ഉറുഗ്വായ്ക്കെതിരായ മത്സരത്തിനിടെ പി.എസ്.ജിയുടെ തന്നെ സൂപ്പർ താരം കെയ്‌ലിയന്‍ എംബാപ്പക്ക് പരിക്കേറ്റിരുന്നു. നെയ്മറിന് ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത ആഴ്ച ലിവര്‍പൂളിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്ന പി.എസ്.ജിക്ക് ഇരുതാരങ്ങളുടെയും പരിക്ക് തിരിച്ചടിയായി. ഉറുഗ്വായ്ക്കെതിരെ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. 52ാം മിനിറ്റിൽ ഒലിവർ ജിറൂഡ് ആണ് ഫ്രാൻസിനായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.