സാവോപോളോ: കോപ അമേരിക്കയുടെ കളിമുറ്റത്ത് അർജൻറീനയും ചിലിയും വീണ്ടും മുഖാമുഖ ം. കഴിഞ്ഞ രണ്ടു ചാമ്പ്യൻഷിപ്പുകളിലും (2015, 2016) കലാശപ്പോരാട്ടത്തിെൻറ ആവേശത്തിലായിരുന ്നു മത്സരമെങ്കിൽ ഇക്കുറി തോറ്റവരുടെ ഫൈനലിലാണ് കളി.
രണ്ടു തവണയും അർജൻറീനയുടെയും മെസ്സിയുടെയും കിരീട മോഹങ്ങളെ പെനാൽറ്റി ഷൂട്ടൗട്ടിലെ ഭാഗ്യപരീക്ഷണത്തിൽ നശിപ്പിച്ചവരാണ് സാഞ്ചസ്-വിദാൽ കൂട്ടുകെട്ടിെൻറ ചിലി. ആ പകയുടെ തീക്കനലുകൾക്കിടയിലാവും ശനിയാഴ്ച രാത്രിയിലെ ലൂസേഴ്സ് ഫൈനൽ. സെമിയിൽ തോറ്റവരെന്ന മുറിവുമായാണ് രണ്ടുപേരും വരുന്നത്.
അർജൻറീന ബ്രസീലിനോടും (2-0), ചിലി പെറുവിനോടും (3-0) കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 12. 30 മുതൽ സേവാപോളോയിലാണ് മത്സരം.
കോപയിലെ ഇരട്ട ഫൈനൽ തോൽവിക്കു ശേഷം രണ്ടു വട്ടം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോഴും ജയം അർജൻറീനക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.