കോ​പ​യി​ലെ ക​ണ്ണീ​ർ  തീ​ർ​ക്കാ​ൻ അ​ർ​ജ​ൻ​റീ​ന

ബ്വേനസ് െഎറിസ്: അർജൻറീനയും  മെസ്സിയുമില്ലാതെയൊരു ലോകകപ്പിനെ  കുറിച്ച് ആലോചിക്കാമോ. സ്വന്തം  ആരാധകർക്കു മാത്രമല്ല, എതിരാളികൾക്ക്  പോലും അങ്ങനെയൊരു ലോകകപ്പ്  പോരാട്ടത്തെ കുറിച്ച് ആലോചിക്കാനാവില്ല. പക്ഷേ, ഇപ്പോൾ തെക്കനമേരിക്കൻ  യോഗ്യത റൗണ്ടിൽ അങ്ങനെയാണ്  കാര്യങ്ങൾ. മെസ്സിയും അർജൻറീനയും 2018  റഷ്യ ലോകകപ്പിനുണ്ടാവുമോ, ഇല്ലയോ  എന്നായി ചർച്ചകൾ. അതിൽ  നിർണായകമാവുകയാണ് യോഗ്യത  റൗണ്ടിലെ 13ാമത്തെ അങ്കം. സ്വന്തം മണ്ണിൽ  അർജൻറീനക്ക് എതിരാളിയാവുന്നത്   കഴിഞ്ഞ രണ്ടു വർഷത്തിനിടെ തങ്ങളെ  ഏറെ കണ്ണീരുകുടിപ്പിച്ച ചിലി. 2015 കോപ  അമേരിക്ക ചാമ്പ്യൻഷിപ്പിലും 2016ലെ കോപ  അമേരിക്ക ശതാബ്ദി ചാമ്പ്യൻഷിപ്പിലും  ഫൈനലിൽ കിരീടം തട്ടിയെടുത്ത അതേ  ചിലി തന്നെ.

കനലൊടുങ്ങാത്ത പകയുമായി അർജൻറീന  കണക്കു തീർക്കാനിറങ്ങുേമ്പാൾ  അപായഭീതിപോലെ മുകളിൽ ലോകകപ്പ്  യോഗ്യത റൗണ്ടിലെ സ്ഥാനം. 12 കളി  കഴിഞ്ഞപ്പോൾ 19 പോയൻറുമായി അഞ്ചാം  സ്ഥാനത്താണ് അർജൻറീന. ആദ്യ നാലു  സ്ഥാനക്കാർക്ക് മാത്രമാണ്  തെക്കനമേരിക്കയിൽനിന്നും നേരിട്ട്  യോഗ്യത. അഞ്ചാം സ്ഥാനക്കാർക്ക്  ഇൻറർകോൺഫെഡറേഷൻ പ്ലേ ഒാഫ്  എന്ന ആനുകൂല്യം മാത്രം. ആറു മത്സരങ്ങൾ  മാത്രം ബാക്കിനിൽക്കെ തുടർജയങ്ങളുമായി  സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലേ  അർജൻറീനക്ക് പ്രതീക്ഷയുള്ളൂ. 

ന്യൂയോർക്കിൽ നടന്ന ശതാബ്ദി കോപ  ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ട് (2^4)  തോൽവിക്കു ശേഷം ആദ്യമായാണ്  അർജൻറീന ചിലിക്കെതിരെ ബൂട്ടണിയുന്നത്.  അഗ്യൂറോ, എയ്ഞ്ചൽ ഡി  കൊറിയ, ഡി മരിയ, ലാവെസ്സി, പൗലോ  ഡിബാല, മഷറാനോ, ഒടമെൻഡി, റോഹോ  തുടങ്ങിയ താരങ്ങളെല്ലാം ചിലിയെ  നേരിടുന്ന ടീമിലുണ്ടെന്നതാണ്  അർജൻറീനക്ക് ആശ്വാസമാവുന്നത്. 

അതേസമയം, ചിലി നിരക്ക് തലവേദനയായി  സ്റ്റാർ സ്ട്രൈക്കർ അർതുറോ വിദാലിെൻറ സസ്പെൻഷനും, അലക്സിസ് സാഞ്ചസി‍െൻറ പരിക്കും. 
12 കളിയിൽ എട്ടും ജയിച്ച് 27 പോയൻറിൽ  ഒന്നാമതുള്ള ബ്രസീലിന്  23 പോയൻറുമായി രണ്ടാമതുള്ള  ഉറുഗ്വായാണ് എതിരാളി. സ്റ്റാർ സ്ട്രൈക്കർമാരില്ലാതെയാണ് ഇരു  ടീമുകളുമിറങ്ങുന്നത്. ബ്രസീലിെൻറ  ഗബ്രിയേൽ ജീസസിന് പരിക്കും,  ഉറുഗ്വായുടെ ലൂയി സുവാരസിന് സസ്പെൻഷനും. ഇതോടെ നെയ്മറും  എഡിൻസൺ കവാനിയുമാവും ഇരു  ടീമുകളുടെയും കുന്തമുന.
 
Tags:    
News Summary - Argentina Face Chile Test in South America World Cup Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.