ബ്വേനസ് എയ്റിസ്: 2030 ലോകകപ്പ് ഫുട്ബാളിെൻറ സംയുക്ത ആതിഥേയത്വത്തിനായി അർജൻറീനയും ഉറുഗ്വായ്യും ശ്രമം നടത്തുന്നു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ലോകകപ്പ് സ്വന്തം നാട്ടിലേക്കെത്തിക്കാനുള്ള വൻ സമ്മർദം നടത്തുന്നതിനിടയിലാണ് അർജൻറീനയുടെയും ഉറുഗ്വായ്യുടെയും സംയുക്ത ശ്രമം.
ഇരു രാജ്യങ്ങളുടെയും പ്രസിഡൻറുമാർ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അർജൻറീനൻ കായികമന്ത്രി കാർലോസ് അലിസ്റ്റർ പറഞ്ഞു. രണ്ടുതവണയാണ് ഇരു രാജ്യങ്ങളും ലോകകപ്പിന് ആതിഥ്യമരുളിയത്. 1930ലെ പ്രഥമ ലോകകപ്പിന് ഉറുഗ്വായ് ആയിരുന്നു വേദി. നൂറാം വാർഷികം അതേ മണ്ണിൽ നടത്തണമെന്ന നിർേദശവുമായാണ് ഉറുഗ്വായ് അയൽക്കാരായ അർജൻറീനക്കൊപ്പം രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.