എൽകെ: ലയണൽ മെസ്സിയെന്ന അതികായെൻറ നിഴൽ വിട്ട് അർജൻറീന വിജയയാത്രയിൽ. വിലക്ക് കാരണം മെസ്സി ദേശീയ ടീമിന് പുറത്തായത് പുതു സംഘത്തെ വളർത്തിയെടുക്കാനുള്ള അവസരമാക്കി മാറ്റിയ കോച്ച് ലയണൽ സ്കളോണിയുടെ മനസ്സ് നിറക്കുന്നതായിരുന്നു എക്വഡോറിനെതിരായ സൗഹൃദ പോരാട്ടത്തിലെ വിജയം (6-1). മൂന്നു ദിനം മുമ്പ് ജർമനിയെ പിന്നിൽനിന്ന് തിരിച്ചുവന്ന് സമനിലയിൽ തളച്ച അർജൻറീന അതേ പോരാട്ട വീര്യം എക്വഡോറിനെതിരെയും പുറത്തെടുത്തു.
ജർമനിയെ തളച്ച ലൂകാസ് അലാരിയോയും ഒകാമ്പസും െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ പൗലോ ഡിബാലയും മാർകസ് റോഹോയുമെല്ലാം ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയിലിറങ്ങിയ ഡിബാല മനോഹരമായ ഫ്രീകിക്ക് ഗോളിലേക്കുള്ള വഴിയാക്കി കളി ഹരംകൊള്ളിച്ചു. ലൂകാസ് അലാരിയോ, ലിയാൻഡ്രോ പരെഡസ്, ജർമൻ പെസല്ല, നികോളസ് ഡൊമിനസ്, ലൂകാസ് ഒകാമ്പസ് എന്നിവരാണ് അർജൻറീനക്കായി ഗോളടിച്ചത്. ഒരു ഗോൾ സെൽഫായും പിറന്നു.
ബ്രസീലിന് സമനില
സിംഗപ്പൂർ: ആഫ്രിക്കൻ കരുത്തിന് മുന്നിൽ തുടർച്ചയായി രണ്ടാം തവണയും കീഴടങ്ങി ബ്രസീൽ. രണ്ടു ദിനം മുമ്പ് സെനഗലിനോടും ഞായറാഴ്ച നൈജീരിയയോടുമാണ് ബ്രസീൽ (1-1) കീഴടങ്ങിയത്. 12ാം മിനിറ്റിൽ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് കാനറികൾക്ക് തിരിച്ചടിയായി. ജീസസ്, ഫെർമീന്യോ, എവർടൻ, കാസ്മിറോ എന്നിവരെല്ലാം അണിനിരന്ന ബ്രസീലിനെതിരെ 35ാം മിനിറ്റിൽ നൈജീരിയ മുന്നിലെത്തി.
ഒന്നാം പകുതിയിൽ പിന്നിൽ നിന്ന ശേഷം, 48ാം മിനിറ്റിലെ കാസ്മിറോ ഗോളിലാണ് ബ്രസീൽ സമനില പിടിച്ചത്. കാനറിക്കുപ്പായത്തിൽ നെയ്മറിെൻറ 101ാം മത്സരമായിരുന്നു ഇത്. പരിക്ക് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.