ലണ്ടൻ: പുതുപരിശീലകരെ പ്രഖ്യാപിച്ചതിനു പിന്നാലെ, താൽക്കാലികക്കാർക്കുകീഴെ കളത്തിലിറങ്ങിയ രണ്ടു ക്ലബുകളുടെ അങ്കം സമനിലയിൽ കലാശിച്ചു. മാറ്റം സ്വപ്നം കാണുന്ന ആഴ്സനലും എവർട്ടനുമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരത്തിൽ ഗോൾരഹിതമായി പിരിഞ്ഞത്.
ഉനായ് എംറിയെ പുറത്താക്കിയ ആഴ്സനൽ പുതിയ കോച്ചായി മുൻ നായകനും മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകനുമായ മൈകൽ ആർടേറ്റയെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ശനിയാഴ്ചയായിരുന്നു എവർട്ടൻ കാർലോ ആഞ്ചലോട്ടിയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. ഇരുവരും വൈകാതെ സ്ഥാനമേൽക്കുമെന്ന അറിയിപ്പിനു പിന്നാലെയായിരുന്നു മുഖാമുഖ പോരാട്ടം. ലുങ്ബർഗിനു കീഴിലിറങ്ങിയ ആഴ്സനലിന് പക്ഷേ, സ്കോർ ചെയ്യാനായില്ല. എങ്കിലും അവസാന മത്സരത്തിൽ സിറ്റിയോടേറ്റ തോൽവിയുടെ (3-0) നാണക്കേട് സമനിലയിലൂടെ ഒഴിവാക്കാനായി. പോയൻറ് പട്ടികയിൽ ആഴ്സനൽ പത്താമതും (23) എവർട്ടൻ 15ാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.