സൂപ്പർ സബ് എന്നായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിനുവേണ്ടി പന്തുതട്ടിയ കാലത്ത് ഒ ലെ ഗുണ്ണാർ സോൾഷറിെൻറ വിളിപ്പേര്. ടീമിലെ പ്രധാന സ്ട്രൈക്കറല്ലാതിരുന്ന നോർവേക്കാ രൻ പക്ഷേ ഇതിഹാസ കോച്ച് അലക്സ് ഫെർഗൂസെൻറ തുറുപ്പുശീട്ടായിരുന്നു. ടീം പ്രതിസന് ധി നേരിടുേമ്പാൾ കോച്ചിെൻറ വിളി സോൾഷറിനെ തേടിയെത്തും. പകരക്കാരനായി കളത്തിലിറങ്ങി പലപ്പോഴും താരം വിജയഗോൾ കണ്ടെത്തുകയും ചെയ്യും. 11 വർഷത്തെ യുനൈറ്റഡ് കരിയറിൽ 235 കളികളിൽ നേടിയ 91 ഗോളുകളിൽ പലതും ഇത്തരത്തിലുള്ളതായിരുന്നു. 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരായ സ്റ്റോപ്പേജ് ടൈമിലെ വിജയഗോൾ ആർക്കാണ് മറക്കാനാവുക?
ഹോസേ മൗറീന്യോ സീസണിനിടെ പുറത്താക്കപ്പെട്ടപ്പോൾ ഇടക്കാല പരിശീലകനായി പ്രിയപ്പെട്ട ടീമിെൻറ വിളിയെത്തിയപ്പോഴും സോൾഷർ നിരാശപ്പെടുത്തിയില്ല. ആദ്യ കളിയിൽ തന്നെ താൻ മുമ്പ് പരിശീലിപ്പിച്ച കാർഡിഫ് സിറ്റിക്കെതിരെ 5-1െൻറ ഗംഭീര ജയം. ജയത്തെക്കാളുപരി ടീമിെൻറ കളിയിലും മനോഭാവത്തിലും വന്ന മാറ്റമായിരുന്നു ശ്രദ്ധേയം. ഫെർഗൂസനൊപ്പം ടീമിൽനിന്ന് പടിയിറങ്ങിയ ആക്രമണോത്സുകത തിരിച്ചെത്തിയ കളിയായിരുന്നു ഇത്. ഡേവിഡ് മോയസിെൻറയും ലൂയി വാൻഗാലിെൻറയും കാലത്തിലൂടെ കുറഞ്ഞുവന്ന തനതായ യുനൈറ്റഡ് ശൈലി മൗറീന്യോയുടെ സമയത്ത് ഏറക്കുറെ ഇല്ലാതായ അവസ്ഥയായിരുന്നു. ഇതോടൊപ്പം കളിക്കാരുടെ മനോവീര്യം തകർക്കുന്ന പോർചുഗീസ് കോച്ചിെൻറ മാൻ മാനേജ്മെൻറും ടീമിനെ ഉലച്ചിരുന്നു.
ടീമിെൻറ നെടുന്തൂണായി നിൽക്കേണ്ട പോൾ പോഗ്ബയുടെ നെഗറ്റിവ് മനോഭാവവും മോശം ഫോമുംതന്നെ ഏറ്റവും മികച്ച ഉദാഹരണം. മൗറീന്യോയുമായി ഉടക്കിലായ പോഗ്ബ കഴിവിെൻറ പകുതിപോലും കളത്തിൽ പുറത്തെടുത്തിരുന്നില്ല. മൗറീന്യോ പോയി സോൾഷർ വന്നപ്പോഴേക്കും ഫ്രഞ്ച് താരത്തിെൻറ കളിയിൽ വന്ന മാറ്റം ഏറെയായിരുന്നു. കാർഡിഫിനെതിരെ യുനൈറ്റഡിെൻറ കളി നിയന്ത്രിച്ചത് മൈതാനമധ്യത്ത് പോഗ്ബയായിരുന്നു. സ്വാതന്ത്ര്യത്തോടെ കളിച്ച പോഗ്ബയുടെ ശരീരചലനങ്ങളിൽ അതുണ്ടായിരുന്നു. ടീമിെൻറ മൊത്തം ശരീരഭാഷയിൽ ഇൗ പോസിറ്റിവ് എനർജി പ്രകടമായി. പ്രീമിയർ ലീഗിൽ കിരീടസാധ്യത ഏറക്കുറെ അസ്തമിച്ചെങ്കിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ യുനൈറ്റഡിന് ഇൗ പ്രകടനം തുടരണം. അതിനുള്ള പ്രചോദനമായി തുടരാൻ സോൾഷറിന് കഴിയുമോ എന്നതാണ് നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.