അബൂദബി: ഏഷ്യൻ ഫുട്ബാൾ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരിന് ഇന്ത്യയുടെ അവസാന ടീം തയാർ. ഇനി അറബിമണ്ണിൽ സ്വപ്നക്കുതിപ്പുമായി ചരിത്രത്താളുകളിലേക്ക് പന്തുതട്ടണ ം. ഏഷ്യൻ കപ്പിനുള്ള 23 അംഗ ടീമിനെ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പ്രഖ്യാപിച്ചു. പൂർ ണ ഫിറ്റ്നസ് നേടിയിട്ടില്ലാത്ത മലയാളി ഡിഫൻഡർ അനസ് എടത്തൊടികയെയും സെൻറർ മിഡ് ഫീൽഡർ പ്രണോയ് ഹാൽദറിനെയും നിലനിർത്തിയപ്പോൾ, അവസാന ടീമിൽനിന്ന് പുറത്തായത് അഞ്ചു പേർ.
ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ, മൻവീർ സിങ്, ഫാറൂഖ് ചൗധരി, ലാലിയാൻസുവാല ചാങ്തെ, ലാൽറുവാതാര എന്നിവരാണ് കോച്ച് കോൺസ്റ്റൈൻറെൻറ അന്തിമ ടീമിൽനിന്ന് പുറത്തായത്. അനസിനു പുറമെ മലയാളിതാരം ആശിഖ് കുരുണിയനും ടീമിലുണ്ട്.
‘‘ഏഷ്യൻ കപ്പിൽ പുതിയ ചരിത്രം രചിക്കാനാവുമെന്നാണ് വിശ്വാസം. 23 അംഗ ടീം ഏറെ ഒത്തിണക്കമുള്ളവരാണ്. ഉയർന്ന റാങ്കുകാർക്കെതിരെയും ഇൗ ടീമിന് പിടിച്ചു നിൽക്കാനാവും. 28 അംഗ ടീമിൽനിന്ന് പുറത്തായ അഞ്ചു പേർ ജനുവരി രണ്ടുവരെ പരിശീലനത്തിനുണ്ടാവും. ആർക്കെങ്കിലും പരിക്കേറ്റാൽ ഇവരെ തിരിച്ചുവിളിച്ചേക്കും. 2026 ആവുേമ്പാഴേക്കും ഏഷ്യയിൽ ആദ്യ എട്ട് റാങ്കിനുള്ളിൽ എത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം. ഏഷ്യൻ കപ്പ് ആ ലക്ഷ്യം നേടാൻ ഏറെ ഉപകരിക്കും’’ -കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പറഞ്ഞു. ആഭ്യന്തര ലീഗുകളിലുള്ള പരിശീലനങ്ങളും തയാറെടുപ്പുകളും ഇന്ത്യൻ ടീമിെൻറ കളിയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും കോച്ച് പറഞ്ഞു.
ടീം ഇന്ത്യ
ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു (ബംഗളൂരു), അമരീന്ദർ സിങ് (മുംബൈ സിറ്റി), വിശാൽ കെയ്ത് (പുണെ സിറ്റി).
പ്രതിരോധം: പ്രീതം കോട്ടൽ (എ.ടി.കെ), സർതക് ഗൊലോയ് (പുണെ സിറ്റി), സന്ദേശ് ജിങ്കാൻ (കേരള ബ്ലാസ്റ്റേഴ്സ്), അനസ് എടത്തൊടിക (കേരള ബ്ലാസ്റ്റേഴ്സ്), സാലം രഞ്ജൻ സിങ് (ഇൗസ്റ്റ് ബംഗാൾ), സുഭാശിഷ് ബോസ് (മുംബൈ സിറ്റി), നാരായൺ ദാസ് (ഡൽഹി ഡൈനാമോസ്).
മധ്യനിര: ഉദാന്ത സിങ് (ബംഗളൂരു), റൗളിൻ ബോർഗസ് (നോർത്ത് ഇൗസ്റ്റ്), അനിരുദ്ധ് ഥാപ്പ (ചെന്നൈയിൻ), ആശിഖ് കുരുണിയൻ (പുണെ സിറ്റി), ജർമൻ പ്രീത് സിങ് (ചെന്നൈയിൻ), ജാക്കിചന്ദ് സിങ് (ഗോവ), പ്രണോയ് ഹാൽദർ(എ.ടി.കെ).
മുന്നേറ്റം: സുനിൽ ഛേത്രി (ബംഗളൂരു), ജെജെ (ചെന്നൈയിൻ), സുമീത് പാസി (ജാംഷഡ്പുർ), ബൽവന്ത് സിങ്(എ.ടി.കെ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.