മഡ്ഗാവ്: കാലിൽ പന്ത് കൊരുത്തപ്പോൾ ആരവം നിലച്ച ഗാലറിയെ അവർ മറന്നു. ആവേശം ത്രസി പ്പിക്കുന്ന ഫുട്ബാൾ വിരുന്നൊരുക്കി എ.ടി.കെ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിന് അവകാ ശികളായി. രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈയിനെ 3-1ന് വീഴ്ത്തിയാണ് കൊൽക്കത്തക്കാ രുടെ മൂന്നാം കിരീടനേട്ടം. ഇതോടെ, ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ തവണ കപ്പുയർത്തിയവർ എന്ന റെക്കോഡ് എ.ടി.കെക്ക് അവകാശപ്പെട്ടത്. 2014, 2016 സീസണുകളിലാണ് ഇവർ നേരേത്ത കിരീടമണിഞ്ഞത്.
15 ഗോൾ നേടി ടോപ് സ്കോററായ റോയ് കൃഷ്ണ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തായപ്പോൾ ഇരട്ട ഗോളുമായി ഹാവിയർ ഹെർണാണ്ടസും (10, 93) ഒരു ഗോളടിച്ച് എഡു ഗാർഷ്യയും (48) കൊൽക്കത്തയുടെ ഹീറോകളായി. നെറിയസ് വാസ്കിസിെൻറ വകയായിരുന്നു (69) ചെന്നൈയിെൻറ ആശ്വാസ ഗോൾ. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമില്ലാതൊണ് ഫൈനൽ പോരാട്ടം നടന്നത്. അടുത്ത സീസണിൽ ഒന്നാവുമെന്നു പ്രഖ്യാപിച്ച എ.ടി.കെയും മോഹൻ ബഗാനും ഈ സീസൺ കിരീടനേട്ടത്തോടെ അവസാനിപ്പിച്ചുവെന്ന വിശേഷവുമുണ്ട്. ഐ ലീഗ് ജേതാക്കളാണ് ബഗാൻ.
അമർ ടമർ കൊൽക്കത്ത
ചെൈന്നയിെൻറ മുന്നേറ്റത്തോടെയായിരുന്നു കളി തുടങ്ങിയത്. മൂന്നാം മിനിറ്റിൽ േക്ലാസ് റേഞ്ചിൽ വാസ്കിസിെൻറ തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിയകന്നു. രണ്ടു മിനിറ്റിനകം എതിർ ഗോൾമുഖത്ത് ഒരു ഫ്രീകിക്ക് നേടിയെടുത്താണ് എ.ടി.കെ കളിയിലേക്ക് വന്നത്. അഞ്ചു മിനിറ്റിനകം ഗോളും പിറന്നു. ഇരു വിങ്ങിലേക്കും പന്തുകൾ കയറിയിറങ്ങുന്നതിനിടെ എ.ടി.കെ പ്രതിരോധത്തിൽനിന്ന് ജോൺ ജോൺസൺ നീട്ടിനൽകിയ പന്ത് ചെന്നൈ ബോക്സിനോടു ചേർന്ന് റോയ് കൃഷ്ണ ഒാടിയെടുക്കുേമ്പാൾ ബോക്സ് ഏറക്കുറെ ഫ്രീയായിരുന്നു. തക്കസമയത്ത് ഓടിയെത്തിയ സ്പാനിഷ് മിഡ്ഫീൽഡർ ഹാവിയർ ഹെർണാണ്ടസിലേക്ക് കൃഷ്ണയുടെ ക്രോസ്. ഹാഫ് വോളിയിലൂടെ ഞൊടിയിടയിൽ പന്ത് വലയിലാക്കി അദ്ദേഹം ചെന്നൈയിനെ ഞെട്ടിച്ചു.
രണ്ടാം പകുതിയിൽ സർവസന്നാഹവുമായാണ് ചെന്നൈയിൻ പോരാടിയത്. വാസ്കിസ്, ക്രിവെല്ലരോ, ചാങ്തെ കൂട്ട് ആക്രമിച്ചു കളിക്കുന്നതിനിടെ 48ാം മിനിറ്റിൽ ഡേവിഡ് വില്യംസൺ നൽകിയ േക്രാസിൽ എഡു ഗാർഷ്യ വല കുലുക്കി. രണ്ടുഗോൾ ലീഡ് നേടിയതോടെ കൊൽക്കത്തക്കാർ ആത്മവിശ്വാസത്തിലായി. പക്ഷേ, ചെന്നൈയിൻ പോർവീര്യം വീണ്ടെടുത്ത് വീണ്ടും ആക്രമണം തുടർന്നു.
69ാം മിനിറ്റിൽ ജെറി ലാൽറിൻസുവാലയുടെ ക്രോസിൽ നെറിയസ് വാസ്കിസ് ഗോളടിച്ച് ഉൗർജം നൽകി. പിന്നെ കളി സമനിലയാക്കി തിരിച്ചെത്താനായി പോരാട്ടം. പക്ഷേ, ജോൺസനും പ്രിതം കോട്ടലും തീർത്ത പ്രതിരോധവും ഗോളി അരിന്ദം ഭട്ടാചാര്യയുടെ മികവും രക്ഷയായി. അവസാന മിനിറ്റിൽ പ്രതിരോധം മറന്ന് ചെന്നൈയിൻ ആക്രമിച്ചപ്പോൾ എ.ടി.കെ 93ാം മിനിറ്റിൽ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. പ്രണോയ് ഹാൽഡർ നൽകിയ ക്രോസിൽ ഹാവിയർ ഹെർണാണ്ടസ് തന്നെ ഈ ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.