കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധ മതിലിെൻറ വലിപ്പമറിയണമെങ്കിൽ വ െള്ളിയാഴ്ച സാൾട്ട് ലേക്കിലെ സ്കോർ ബോർഡ് നോക്കുക. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസ ണിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിൽ ജെയ്റോ റോഡ്രിഗസും, ജിയാനി സുവർലൂണും ചേർന ്നൊരുക്കിയ പ്രതിരോധത്തിൽ കുരുങ്ങി വശംകെട്ട എ.ടി.കെ കൊൽക്കത്തയിൽ ഉഗ്രരൂപം പൂണ്ട പ്പോൾ കൈയടി ഇങ്ങ് മലയാള മണ്ണിലുമെത്തും.
പുതുമുഖക്കാരായ ഹൈദരാബാദിെൻറ വലയിൽ അഞ്ച് ഗോളടിച്ചു കയറ്റിയാണ് കൊൽക്കത്തക്കാർ സീസണിലെ ആദ്യ വിജയമാഘോഷിച്ചത്. ആദ്യ പകുതിയിൽ ഡേവിഡ് വില്ല്യംസും (25, 44), രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ എഡു ഗാർഷ്യയും (88, 94) നേടിയ ഇരട്ടഗോളിലായിരുന്നു മുൻ ചാമ്പ്യന്മാരുടെ മനോഹര വിജയം. സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണ (27) ഒരു ഗോളും നേടി.
തരിപ്പണമായ പ്രതിരോധവും, പന്ത് കിട്ടാതെ വീർപ്പുമുട്ടിയ മുന്നേറ്റവുമാണ് ഹൈദരാബാദിന് തിരിച്ചടിയായത്. അഞ്ച് ഗോൾ വഴങ്ങിയെങ്കിലും ഗോൾകീപ്പർ കമൽജിത്തിെൻറ ഉഗ്രസേവുകൾ തോൽവിയുടെ കനം കുറച്ചു. ഗോളെന്നുറച്ച അഞ്ച് ഷോട്ടുകളായിരുന്നു അക്രോബാറ്റിക് സേവുകളിലൂടെ കമൽജിത് തടഞ്ഞത്.
വിലക്ക് കഴിഞ്ഞ മലയാളി താരം അനസ് എടത്തൊടിക നയിച്ച എ.ടി.കെ പ്രതിരോധവും ഉജ്ജ്വലമായിരുന്നു. സ്പാനിഷ് താരം ആഗസ്, ക്യാപ്റ്റൻ പ്രിതം കോടൽ എന്നിവർക്കൊപ്പം അനസ് കൂടി ചേർന്നേതാടെ മാഴ്സലീന്യോയും റോബിൻസിങ്ങും നയിച്ച മുന്നേറ്റത്തിന് കൊൽക്കത്ത ബോക്സിൽ കയറാനേ കഴിഞ്ഞില്ല.
57ാം മിനിറ്റിൽ മാഴ്സലീന്യോയെ വലിച്ച് കോച്ച് ഫിൽ ബ്രൗൺ മലയാളി താരം അബ്ദുൽ ഗനി നിഗമിന് അരങ്ങേറാൻ അവസരം നൽകി. പക്ഷേ, സ്വന്തം മണ്ണിൽ ഉഗ്രരൂപ പ്രാപിച്ച കൊൽക്കത്തക്കാരെ കീഴടക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.