കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത പരിശീലകനായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ടെഡി ഷെറിങ്ഹാം വരുന്നു. കളിക്കാരനെന്ന നിലയിൽ ഇംഗ്ലണ്ട് ദേശീയ ടീമിലും മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം, പോർട്സ്മൗത്ത് ക്ലബുകളിലും പേരെടുത്ത ടെഡിയുടെ പരിശീലക വേഷത്തിലെ രണ്ടാം ക്ലബാണ് അത്ലറ്റികോ ഡി കൊൽക്കത്ത. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ജേതാക്കളാക്കി പടിയിറങ്ങിയ ജോസ് മൊളിനയുടെ പിൻഗാമിയായാണ് ടെഡി ഷെറിങ്ഹാമിെൻറ വരവ്. 1999-2001 സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തുടർച്ചയായി മൂന്നു തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാക്കുന്നതിലും 1999ൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും എഫ്.എ കപ്പും അണിയിക്കുന്നതിലും ഇൗ മുന്നേറ്റനിരക്കാരൻ നിർണായക സാന്നിധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.