സൂറിച്ച്: 2023 വനിത ഫുട്ബാൾ േലാകകപ്പിന് ആസ്ട്രേലിയയും ന്യൂസിലൻഡും സംയുക്ത ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു.
വിഡിയോ കോൺഫറൻസിങ് വഴി നടത്തിയ ഫിഫ കൗൺസിൽ യോഗത്തിൽ വോട്ടിങ്ങിലൂടെയാണ് ആസ്ട്രേലിയക്കും ന്യൂസിലൻഡിനും നറുക്കു വീണത്.
ഇരുരാജ്യങ്ങളും സംയുക്തമായി സമർപിച്ച അപേക്ഷക്ക് 35ൽ 22 വോട്ട് ലഭിച്ചു. കൊളംബിയൻ ഫുട്ബാൾ അസോസിയേഷന് 13 വോട്ട് ലഭിച്ചു.
2023ൽ നടക്കാൻ പോകുന്ന ലോകകപ്പിൽ 32ടീമുകളാകും പങ്കെടുക്കുക. ഇത്തരത്തിൽ നടക്കാൻ പോകുന്ന ആദ്യ ടൂർണമെൻറാകും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.