ആംസ്റ്റർഡാം: പ്രകാശം പൊഴിച്ചുനിൽക്കുന്ന ആകാശത്തുനിന്ന് പൊടുന്നനെ നിഷ്ക്രമി ച്ച നക്ഷത്രം പോലെയായിരുന്നു അയാക്സ് ബുധനാഴ്ച രാത്രി. അഴകും ആക്രമണവും ഒന്നിച്ച നീക്കങ്ങളുമായി ലോകത്തിെൻറ കണ്ണും കാതും തങ്ങളിലെത്തിച്ചവർ അവസാന അര മണിക്കൂറി ൽ എല്ലാം നഷ്ടപ്പെടുത്തി മൈതാനത്തുനിന്ന് മടങ്ങിയതിെൻറ വേവും നോവും പക്ഷേ, അവർ ട്വിറ്ററിൽ കുറിച്ച രണ്ടു വാക്കുകളിലുണ്ടായിരുന്നു ‘നോ വേഡ്സ്’.
19 കാരനായ മാത്തിസ് ഡിലിറ്റ് നയിക്കുന്ന ഡച്ച് സംഘത്തിൽ ആകെ യുവരക്തമാണ്. പകുതിയിലേറെ പേരും 24 വയസ്സിനുതാഴെ. കഴിഞ്ഞ തവണ ഡച്ച് ലീഗിൽ റണ്ണറപ്പായി എത്തിയവർക്ക് പണക്കൊഴുപ്പിെൻറ കഥകളിൽ ഒട്ടും ഇടമില്ല. എന്നിട്ടും, യൂറോപ്പിലെ പേരുകേട്ട വമ്പൻമാരെ വീഴ്ത്തിയാണ് അവർ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലെ ഒാരോ ഘട്ടവും പിന്നിട്ടത്. അതും അട്ടിമറികളുടെ തമ്പുരാക്കൻമാരായി. യൊഹാൻ ക്രൈഫും മാർകോ വാൻ ബാസ്റ്റണും പാട്രിക് ൈക്ലവർട്ടും ഡെന്നിസ് ബെർഗ്കാംപും വളർന്ന ക്ലബിെൻറ പെരുമ പേറുന്ന പ്രകടനമായിരുന്ന ഇത്തവണ ഒാരോ കളിയിലും.
ലീഗ് റൗണ്ടിൽ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായ ബയേണിനെ സമനിലയിൽ പിടിച്ച് തുടങ്ങിയവർ അവസാന രണ്ടു മത്സരങ്ങളിൽ റയൽ മഡ്രിഡിനെ 4-1നും യുവൻറസിനെ 2-1നും മറികടന്നാണ് സെമിയിൽ ഇടംപിടിച്ചത്. അതിനിടെ ഒരിക്കൽ പോലും തോൽവി വഴങ്ങിയില്ല. സെമി ആദ്യ പാദം എതിരാളികളുടെ തട്ടകത്തിൽ ജയിച്ചതോടെ എല്ലാം തങ്ങളുടെ വഴിക്കാണെന്ന് കരുതിയതിനിടെയായിരുന്നു ഇടനെഞ്ച് തകർക്കുന്ന തോൽവി. അപൂർവമായ ഇൗ താരസംഗമം അയാക്സിൽ ഇനിയുണ്ടാകില്ല എന്നുകൂടിയാകുേമ്പാഴാണ് വീഴ്ചയുടെ വേദന ഇരട്ടിയാകുന്നത്. ഫ്രാങ്കി ഡി യോങ് ഇതിനകം ബാഴ്സയുമായി കരാറൊപ്പിട്ടു കഴിഞ്ഞു. മറ്റു താരങ്ങളും പിന്നാലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.