പാരിസ്: ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ 2016ലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളര്‍ക്ക് നല്‍കുന്ന ബാലന്‍ ഡിഓര്‍ പുരസ്കാരം റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ബാഴ്സലോണയുടെ അര്‍ജന്‍റീന താരം ലയണല്‍ മെസ്സി, അത്ലറ്റികോ മഡ്രിഡിന്‍െറ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്‍േറാണിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31കാരനായ റൊണാള്‍ഡോ നാലാം തവണയും വിഖ്യാത പുരസ്കാരം സ്വന്തമാക്കിയത്. 2008, 2013, 2014 വര്‍ഷങ്ങളിലും റൊണാള്‍ഡോ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഈ വര്‍ഷം പോര്‍ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച റൊണാള്‍ഡോ റയല്‍ മഡ്രിഡിന് 11ാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്തിരുന്നു.
2010 മുതല്‍ ലോക ഫുട്ബാള്‍ സംഘടനയായ ഫിഫയുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ബാലന്‍ ഡിഓര്‍ ഈ വര്‍ഷം മുതല്‍ മുമ്പത്തെപ്പോലെ ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ ഒറ്റക്കാണ് പ്രഖ്യാപിക്കുന്നത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം ജനുവരി ഒമ്പതിനാണ് പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.