ബാഴ്സലോണ: കറ്റാലൻ ശൈലിയുമായി അേൻറായിൻ ഗ്രീസ്മാൻ പെരുത്തപ്പെടുന്നില്ലെന്ന വിമ ർശനങ്ങൾ അവസാനിപ്പിക്കാം. അന്താരാഷ്ട്ര മത്സരങ്ങളുടെ ചെറിയ ഇടവേളക്കു ശേഷം ലാലീഗ വീണ്ടും ചൂടുപിടിച്ചപ്പോൾ കറ്റാലൻ നിരയിലെ മെസി-സുവാരസ്-ഗ്രീസ്മാൻ സഖ്യം ഗോൾ നേട്ടത്തോടെ ട്രാക്കിലായി. സൂപ്പർ താരങ്ങളെല്ലാം സ്കോർ ചെയ്ത മത്സരത്തിൽ ഐബറിനെ നിലവിലെ ചാമ്പ്യൻന്മാരായ ബാഴ്സലോണ 3-0ന് തോൽപിച്ചു.
ആവേശകരമായ മത്സരത്തിൽ 13ാം മിനിറ്റിൽ ഗ്രീസ്മാെൻറ ഗോളോടെ ബാഴ്സ തുടങ്ങി. മെസ്സിയും സുവാരസുമായി ഒത്തിണക്കം കെണ്ടത്താനാവുന്നില്ലെന്ന വിശമർനങ്ങൾ അവസാനിപ്പിക്കുന്ന പ്രകടനമായിരുന്നു ഗ്രീസ്മാേൻറത്.
രണ്ടാം പകുതിയിൽ (58) സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയതും ഗ്രീസ്മാനാണ്. ഒടുവിൽ ലൂയിസ് സുവരസും (66) ഗോൾ നേടിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു.
നിലവിൽ ഒമ്പത് മത്സരങ്ങളിൽ ആറു ജയവുമായി ബാഴ്സ (19 പോയൻറ്) ഒന്നാം സ്ഥാനത്തുണ്ട്. ഒരുമത്സരം കുറച്ച് കളിച്ച റയൽ മഡ്രിഡിന് 18 പോയൻറാണ്. മറ്റൊരു മത്സരത്തിൽ ഗ്രനഡ ഓസാസുനയെ 1-0ത്തിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.