ലണ്ടൻ: ആൻഫീൽഡിലെ അത്ഭുതത്തിന് കാത്തിരിക്കുകയാണ് ലിവർപൂൾ ആരാധകർ. ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിൽ ആദ്യ പാദം സ്പാനിഷ് ചാമ്പ്യന്മാരോട് 3-0ത്തിന് േതാറ് റെങ്കിലും ഒരിക്കലും കൈവിടാത്ത ആൻഫീൽഡിലെ പുൽത്തകിടിയിൽ കറ്റാലൻനിരയെ കടത്തിവെ ട്ടി ലിവർപൂൾ തിരിച്ചുവരുമെന്നുള്ള വിശ്വാസം ഒാരോ ആരാധകെൻറയും മനസ്സിലുണ്ട്. മൂന് നു ഗോളിന് ആദ്യ പാദം കൈവിട്ട്, രണ്ടാം പാദത്തിൽ തിരിച്ചുവരുന്നത് ചാമ്പ്യൻസ് ലീഗിൽ പ ുതുമയുള്ള കാര്യവുമല്ല.
പക്ഷേ, രണ്ടു മുൻനിര താരങ്ങൾ പരിക്കേറ്റ് കളിക്കില്ലെന്ന് മത്സരത്തിനുമുേമ്പ വാർത്തയെത്തിയിരിക്കെ മെസ്സിപ്പടക്കെതിരെ യുർഗൻ ക്ലോപ്പിെൻറ കുട്ടികൾക്ക് അതു സാധ്യമാണോയെന്നറിയാൻ കാത്തിരിക്കണം. ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ സെമിപോരാട്ടത്തിൽ ബാഴ്സലോണ ഇന്ന് ലിവർപൂളിനെ ആൻഫീൽഡിൽ നേരിടും.
നൂകാംപിൽ നടന്ന ആദ്യ പാദത്തിൽ കളികൈവിെട്ടങ്കിലും മികച്ച മത്സരമായിരുന്നു ലിവർപൂൾ കാഴ്ചവെച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെ പൂട്ടാൻ മികച്ച പ്രതിരോധക്കോട്ടയുള്ള ലിവർപൂളിന് പിഴച്ചപ്പോൾ 3-0ത്തിനായിരുന്നു തോൽവി. രണ്ടു ഗോളുമായി മെസ്സിയാണ് ലിവർപൂളിെൻറ കഥകഴിക്കാൻ മുന്നിൽനിന്നത്. തോറ്റെങ്കിലും പന്തടക്കത്തിലും ഷോട്ടിലും ഗോൾ ചാൻസിലുമെല്ലാം ബാഴ്സയേക്കാൾ ഒരടി മുന്നിൽ ലിവർപൂളായിരുന്നു.
ഇൗ കണക്കുകൾ കണ്ടിട്ടാവണം ആൻഫീൽഡിൽ ഒരു പക്ഷേ ലിവർപൂളിെൻറ തിരിച്ചുവരവ് കളിനിരീക്ഷകർ പ്രവചിച്ചത്. എന്നാൽ, അതിനിടക്കാണ് ലിവർപൂളിെൻറ രണ്ടു മുൻനിര താരങ്ങൾ പരിക്കേറ്റു പുറത്തായത്. മുന്നേറ്റത്തിലെ ക്ലോപ്പിെൻറ തുറുപ്പുശീട്ടുകളായ മുഹമ്മദ് സലാഹും റോബർേട്ടാ ഫെർമീന്യോയും.
ഇരുവരുടെയും അഭാവം ടീമിന് വൻ തിരിച്ചടിയാവും. നൂകാംപിലെ ആദ്യ പാദത്തിൽ ബാഴ്സ പ്രതിരോധത്തെ പലതവണ പരീക്ഷിച്ചത് സലാഹായിരുന്നു. ഒപ്പം നബി കീറ്റയുടെ ഫിറ്റ്നസിലും ആശങ്കയുണ്ട്. മൂന്നു ഗോളുകൾ അടിച്ചുകൂട്ടുന്നതു മാത്രമല്ല, എവേ ഗോൾ വഴങ്ങാതിരിക്കാൻ മെസ്സിയെയും കൂട്ടരെയും കത്രിക്കപ്പൂട്ടിടുകയും വേണം ലിവർപൂളിന്.
മറുവശത്ത് ബാഴ്സ നിരയിൽ ആശങ്കളൊന്നുമില്ല. ലാ ലിഗ കിരീടം നേരേത്തതന്നെ ഉറപ്പിച്ചിരിക്കെ ലീഗിലെ അവസാന മത്സരത്തിൽ മുൻനനിര താരങ്ങൾക്കെല്ലം വിശ്രമം അനുവദിച്ചാണ് കോച്ച് ഏണസ്റ്റോ വാൽവർഡേ രണ്ടാംപാദ സെമിക്ക് താരങ്ങളെ ഒരുക്കിയത്. പരിക്കേറ്റ ഉസ്മാനെ ഡെംബലെ കളിക്കില്ലെന്ന വാർത്തയുണ്ടെങ്കിലും ഇത് ടീമിനെ ബാധിച്ചേക്കില്ല. ലിവർപൂളിനെ അവരുടെ തട്ടകത്തിൽതന്നെ കുഴിച്ചുമൂടി ഫൈനൽ പോരാട്ടത്തിലേക്ക് രാജകീയ പ്രവേശനം സ്വപ്നംകണ്ടാണ് ബാഴ്സലോണ ഇംഗ്ലീഷ് മണ്ണിൽ കാലുകുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.