നൗകാമ്പ്: വിയ്യാറയലിനെ സ്വന്തം മൈതാനത്ത് തകർത്ത് വിട്ട് സ്പാനീഷ് ലീഗ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് ബാഴ്സലോണ. കിരീട പോരാട്ടത്തിൽ റയലുമായി കനത്ത മൽസരം നടക്കുന്ന സാഹചര്യത്തിൽ ബാഴ്സക്ക് ജീവശ്വാസം നൽകുന്ന വിജയമാണ് ഇപ്പോഴത്തേത്. നിലവിൽ 84 പോയിൻറുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 84 പോയിൻറാണ് ഉള്ളത്. റയലിനെക്കാളും ഒരു മൽസരം കുറവാണ് ബാഴ്സ കളിച്ചിരിക്കുന്നത്
21 മിനുട്ടിൽ നെയ്മറിെൻറ ക്ലോസ് റേഞ്ച് ഗോളിലുടെ ബാഴ്സയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ 10 മിനുട്ടിന് ശേഷം വിയ്യാറയൽ തിരിച്ചടിച്ചു. പോസ്റ്റിനടുത്തു നിന്ന് സെഡ്രിക് ബാംകാംബു തൊടുത്ത ഷോട്ടിലൂടെ വിയ്യാറയൽ സമനില പിടിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ മെസിയുടെ ഗോളിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി.
70ാം മിനുട്ടിൽ സുവാരസ് നേടിയ തകർപ്പൻ ഗോളിലൂടെ ബാഴ്സിലോണ ലീഡ് ഉയർത്തി. 82ാം മിനുട്ടിൽ മെസി നേടിയ പെനാൾട്ടി വിയ്യാറയലിെൻറ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.