ബാഴ്സലോണ: നൂകാംപിൽ അരലക്ഷത്തിലേറെ വരുന്ന കാണികൾക്ക് മുമ്പിൽ മെസ്സിയും സംഘവുമടങ്ങുന്ന ബാഴ്സലോണക്കെതിരെ ചാെപകൊെയൻസ് ജഴ്സിയിൽ അണിഞ്ഞൊരുങ്ങിയപ്പോൾ അലൻ റഷൽ, ഗോളി ജാക്സൺ ഫോൾമാൻ, നീറ്റോ എന്നിവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. എട്ടുമാസങ്ങൾക്ക് മുമ്പ് ആകാശ ദുരന്തത്തിൽ പൊലിഞ്ഞ സഹതാരങ്ങളുടെ ഒാർമയിൽ അവർ കറ്റാലൻ നിരക്കെതിരെ പന്തുതട്ടി.
ഫുട്ബാൾ ലോകത്തിെൻറ പിന്തുണയിൽ ചാപെെകാെയൻസ് വീണ്ടും ബ്രസീലിയൻ ക്ലബ് ഫുട്ബാൾ പോരാട്ടങ്ങളിലേക്ക് കാലെടുത്തുവെച്ചപ്പോൾ, ബാഴ്സലോണ സ്വന്തം തട്ടകത്തിൽ സൗഹൃദ മത്സരം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിെൻറ നടുക്കുന്ന ഒാർമകൾ മറന്ന് ഒത്തൊരുമിച്ച് ഒരിക്കൽകൂടി അവർ പന്തുതട്ടിയപ്പോൾ ആരാധക ലോകവും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
2016 നവംബർ 28നാണ് കൊളംബിയയിലേക്ക് കോപ സുഡമേരിക്ക ഫൈനൽ കളിക്കാൻ പോയ ചാപെകൊെയൻസ് ടീമിെൻറ വിമാനം തകർന്ന് കളിക്കാരും മറ്റു സ്റ്റാഫുകളുമടങ്ങുന്ന 71 പേർ മരിക്കുന്നത്. ദുരന്തത്തിൽ അലൻ റഷലും ഗോളി ജാക്സൺ ഫോൾമാനും നീറ്റോ എന്നീ താരങ്ങൾ മാത്രമായിരുന്നു രക്ഷപ്പെട്ടത്.
മത്സരത്തിൽ 5-0ന് ബാഴ്സലോണ വിജയിച്ചു. എവർട്ടനിൽനിന്ന് ബാഴ്സലോണയിലേക്കെത്തിയ ഡിലോഫു അരങ്ങേറ്റ ഗോൾ കുറിച്ചപ്പോൾ, ബുസ്കറ്റ്സ്, സുവാരസ്, െമസ്സി എന്നിവർ പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.