മ്യുണിക്: ഫ്രാങ്ക്ഫുർട്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ജേതാക്കളായ ബയൺ മ്യുണിക് ജർമൻ കപ്പിൻെറ ഫൈനലിൽ. ബയണിന് വേണ്ടി പെർസിച്ചും ലെവൻഡോവ്സ്കിയും ഗോൾ നേടിയപ്പോൾ ഫ്രാങ്ക്‌ഫർട്ടിൻെറ ഗോൾ ഡ കോസ്റ്റയുടെ ബൂട്ടിൽ നിന്നായിരുന്നു.
കഴിഞ്ഞദിവസം സാർബ്രൂക്കനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബയർ ലേവർകൂസനാണ് ഫൈനലിൽ ബയൺ മ്യുണികിൻെറ എതിരാളി. ജൂലൈ നാലിനാണ് ഫൈനൽ.
24 തവണ കലാശക്കളിക്ക് അർഹത നേടിയ മ്യുണിക്കുകാർ 19 തവണ കപ്പ് നേടിയിട്ടുണ്ട്. 1993ൽ കപ്പിൽ മുത്തമിട്ട ലേവർകൂസന് അതവരുടെ ഏക കിരീട നേട്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.