ലണ്ടൻ: തുടർച്ചയായ രണ്ടാം വർഷവും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ബെൽജിയത്തെ ഫിഫ മികച്ച ടീമായി തെരഞ്ഞെടുത്തു. യൂറോ 2020 യോഗ്യത മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അവസാനം കളിച്ച മത്സരങ്ങളിൽ പത്തിൽ പത്തും ജയിച്ചാണ് റോബർട്ടോ മാർട്ടിനെസിെൻറ ടീം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസാണ് രണ്ടാമത്.
ബ്രസീൽ രണ്ടാമതും ഉറുഗ്വായ് മൂന്നാമതുമുണ്ട്. ലോകകപ്പ് റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യ, നേഷൻസ് ലീഗ് വിജയി പോർചുഗൽ, സ്പെയിൻ, അർജൻറീന, കൊളംബിയ എന്നിവ ആദ്യ പത്തിലുണ്ട്.
വലിയ കുതിച്ചുചാട്ടം നടത്തിയത് ഒറ്റ വർഷംകൊണ്ട് 138 റാങ്കിങ് പോയൻറ് സ്വന്തമാക്കിയ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറാണ്. 38 സ്ഥാനങ്ങൾ ഉയർന്ന് 55ാം സ്ഥാനത്താണിപ്പോൾ അടുത്ത ലോകകപ്പ് ആതിഥേയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.