ബംഗളൂരു: സ്പാനിഷ് മിഡ്ഫീൽഡർ ദിമാസ് ഡെൽഗാഡോ ബംഗളൂരു എഫ്.സിയുമായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് താരം ക്ലബിൽതന്നെ തുടരാൻ തീരുമാനിച്ചത്. ഇതോടെ സീസണിൽ ബംഗളൂരു എഫ്.സിയുമായി കരാർ പുതുക്കിയ താരങ്ങളുടെ എണ്ണം ആറായി.
രാഹുൽ ബേെക, യുവാനൻ ഗോൺസാലസ്, ഗുർപ്രീത് സിങ് സന്ധു, എറിക് പാർതാലു, ബെയ്താങ് ഹോകിപ് എന്നിവരാണ് ക്ലബുമായി സീസണിൽ കരാർ പുതുക്കിയ മറ്റു താരങ്ങൾ. ബംഗളൂരുവിനെ പ്രഥമ െഎ.എസ്.എൽ ടൂർണമെൻറിൽതന്നെ ഫൈനലിലെത്തിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച താരം ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്.
ആസ്േട്രലിയൻ ഫുട്ബാൾ ക്ലബ് വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിൽനിന്ന് 2017ലാണ് താരം ബംഗളൂരുവിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.