സിംഗപ്പൂര്‍: ആദ്യ പാദത്തില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിന്‍െറ മികവില്‍ ഐ ലീഗ് ജേതാക്കളായ ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പ് സെമിയില്‍. സിംഗപ്പൂര്‍ ക്ളബ് ടാംപിനസ് റോവേഴ്സിനെ അവരുടെ ഗ്രൗണ്ടില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ബംഗളൂരു സെമിയില്‍ ഇടംനേടിയത്. ബംഗളൂരുവില്‍ നടന്ന ആദ്യ പാദത്തില്‍ കളിയുടെ ഏഴാം മിനിറ്റില്‍ വിനീത് നേടിയ ഗോളാണ് ഐ ലീഗ് ചാമ്പ്യന്മാര്‍ക്ക് നേട്ടമായത്. ഏഷ്യന്‍ ക്ളബ് പോരാട്ടത്തിന്‍െറ അവസാനനാലില്‍ ഒരാളാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്ളബ് കൂടിയായി ബംഗളൂരു. 2008ല്‍ ഡെംപോ ഗോവയും 2013ല്‍ ഈസ്റ്റ് ബംഗാളുമായിരുന്നു ഇന്ത്യയില്‍നിന്ന് സെമിയില്‍ ഇടംപിടിച്ചവര്‍.
സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ സംഘം ആദ്യ പകുതി മുതല്‍ ആക്രമണം ആയുധമാക്കിയാണ് ആതിഥേയരെ വിരട്ടിയത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ മലേഷ്യന്‍ ക്ളബ് ജൊഹര്‍ ദാറുല്‍ തസിമാണ് സെമിയിലെ എതിരാളി. നേരത്തെ ഗ്രൂപ് റൗണ്ടില്‍ ഇവരെ നേരിട്ടപ്പോള്‍ ബംഗളൂരു തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.