കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബാളില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ വിജയക്കുതിപ്പിന് ഈസ്റ്റ്ബംഗാളിന്െറ കടിഞ്ഞാണ്‍. തുടര്‍ച്ചയായ മൂന്നു ജയവുമായിറങ്ങിയ ബംഗളൂരുവിനെ കൊല്‍ക്കത്തക്കാര്‍ 2-1ന് തോല്പിച്ചു. കഴിഞ്ഞ കളിയില്‍ മുംബൈക്കെതിരെ ഹാട്രിക് നേടിയ മലയാളി താരം സി.കെ. വിനീതിലൂടെ 23ാം മിനിറ്റില്‍ ബംഗളൂരു തന്നെയാണ് ആദ്യം സ്കോര്‍ ചെയ്തത്. എന്നാല്‍, 28ാം മിനിറ്റില്‍ ഇവാന് ബുകെന്യ ഈസ്റ്റ്ബംഗാളിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിലെ 79ാം മിനിറ്റില്‍ റോബിന്സിങ്ങിന്െറ ഗോളിലൂടെ കൊല്‍ക്കത്തക്കാരുടെ വിജയവും പിറന്നു. മറ്റൊരു മത്സരത്തില്‍ ഐസോള്‍ എഫ്.സി 1-0ത്തിന് മുംബൈയെ തോല്പിച്ചു. നാലില്‍ നാലും ജയിച്ച മോഹന്‍ ബഗാനാണ് 12 പോയന്റുമായി ഒന്നാം സ്ഥാനത്ത്. ഈസ്റ്റ്ബംഗാളിന് 10ഉം ബംഗളൂരുവിന് ഒമ്പതും പോയന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.