ബംഗളൂരു: രണ്ടാം വിജയം തേടി ബംഗളൂരു എഫ്.സിയും ജാംഷഡ്പുർ എഫ്.സിയും ഞായറാഴ്ച കളത്തിലിറങ്ങും. വൈകീട്ട് 7.30ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് കഴിഞ്ഞ ഐ.എസ്.എല്ലിലെ അരങ്ങേറ്റക്കാർ തമ്മിലുള്ള പോരാട്ടം. ചെന്നൈയിൻ എഫ്.സിക്കെതിരെ സ്വന്തം തട്ടകത്തിൽ നേടിയ വിജയം, ജാംഷഡ്പുരിനെതിരെയും ആവർത്തിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മികച്ച ഫോമിലുള്ള ബംഗളൂരു.
മിക്കുവും സുനിൽ ഛേത്രിയും അടങ്ങിയ ബംഗളൂരു എഫ്.സിയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ജാംഷഡ്പുർ വിയർക്കും. അതേസമയം, വിലക്കിനെത്തുടർന്ന് ആദ്യ മത്സരം നഷ്ടമായ മുൻ ആസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ജാംഷഡ്പുർ എഫ്.സിക്കായി ഞായറാഴ്ച കളിക്കും. ആസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടിം കാഹില്‍ തന്നെയായിരിക്കും ജാംഷഡ്പുരിെൻറ കുന്തമുന. ടിം കാഹിൽ ജാംഷഡ്പുർ എഫ്.സിയുടെ നിർണായക സാന്നിധ്യമാണെന്ന് ഹെഡ് കോച്ച് സീസർ ഫെരാൻഡോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.